ഒഎന്‍വിയുടെ വിയോഗം: മലയാളത്തിന്റെ തീരാനഷ്ടമെന്ന് പ്രമുഖര്‍

Posted on: February 13, 2016 6:27 pm | Last updated: February 15, 2016 at 2:07 pm
SHARE

ONVതിരുവനന്തപുരം: മലയാളത്തിന്റെ മഹാകവി ഒഎന്‍വി കുറുപ്പിനെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുസ്മരിക്കുന്നു.

ഉമ്മന്‍ചാണ്ടി: കലാസാംസ്‌കാരിക രംഗത്തിന് തീരാനഷ്ടമാണ് ഒഎന്‍വിയുടെ അന്ത്യം. പ്രകൃതിയേയും മനുഷ്യനേയും സ്‌നേഹിച്ച കവിയായിരുന്നു അദ്ദേഹം.

വിഎസ് അച്യുതാനന്ദന്‍: ഒരു സഹോദരന്‍ നഷ്ടപ്പെട്ട ദുഃഖമാണ് ഒഎന്‍വിയുടെ വിയോഗം തനിക്കുണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു.

എംഎ ബേബി: ഒരു മകനെപ്പോലെയാണ് ഒഎന്‍വി തന്നെ സ്‌നേഹിച്ചിരുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി അനുസ്മരിച്ചു. മലയാള കവിതയുടേയും നാടക ഗാനത്തിന്റേയും ചലച്ചിത്ര ഗാനത്തിന്റേയുമൊക്കെ മേഖലയില്‍ സ്വന്തമായ മഹായുഗം സൃഷ്ടിച്ച വ്യക്തിയായിരുന്നു ഒഎന്‍വിയെന്നും അദ്ദേഹം അനുസ്മരിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: പിതൃതുല്യമായ വാല്‍സല്യത്തോടെയാണ് മലയാളികള്‍ ഒഎന്‍വിയെ കണ്ടിരുന്നത്. അദ്ദേഹത്തിനുള്ളത് പോലെയുള്ള ഒരു ശിഷ്യസമൂഹം മറ്റുപലര്‍ക്കും ഉണ്ടോയെന്ന കാര്യം സംശയമാണ്. ഒരു അധ്യാപകന്‍ എന്ന നിലയിലും ഭാഷാപണ്ഡിതനെന്ന നിലയിലും എല്ലാ പടവുകളും ചവുട്ടിയെത്തിയ ഒരു മഹാനായ വ്യക്തിയായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍: കേരളത്തിന്റെ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഒഎന്‍വിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് പുരോഗമന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുന്നതിന് ആത്മാര്‍ഥമായി ഒഎന്‍വി പരിശ്രമിച്ചിരുന്നുവെന്നും കോടിയേരി അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here