പ്രവാചകന്‍ സമൂഹത്തിന് നല്‍കിയത് സമാധാനത്തിന്റെ പാഠങ്ങള്‍: പേരോട്

Posted on: February 13, 2016 6:04 pm | Last updated: February 13, 2016 at 6:04 pm
SHARE

പേരാമ്പ്ര: പ്രവാചകന്‍ മുഹമ്മദ് നബി സമൂഹത്തിന് നല്‍കിയത് സമാധാനത്തിന്റെ പാഠങ്ങളാണെന്നും തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാം അനുവദിക്കുന്നില്ലെന്നും വിശ്വപ്രസിദ്ധ ഖസീദത്തുല്‍ ബുര്‍ദയുടെ സാരാംശങ്ങള്‍ അത് അടിവരയിടുന്നുണ്ടെന്നും എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പറഞ്ഞു.
സുന്നി യുവജന സംഘം പേരാമ്പ്ര, നടുവണ്ണൂര്‍ സോണുകളുടെ സഹകരണത്തോടെ മുളിയങ്ങല്‍ സിറാജുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കുന്ന ദ്വിദിന വാര്‍ഷിക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്‍മാന്‍ മജീദ് സഖാഫി കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു.
ഇസ്മായില്‍ മിസ്ബാഹി ചെറുമോത്ത് ഉദ്ഘാടനം ചെയ്തു. ബഷീര്‍ സഖാഫി കൈപ്പുറം, കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി, ഇസ്മായില്‍ സഖാഫി തിരുവോട്, സത്താര്‍ സഖാഫി ആര്‍വാള്‍, ഡോ.പി.കുഞ്ഞിമൊയ്തീന്‍, യൂസുഫ് മുസ് ലിയാര്‍ കൂരാച്ചുണ്ട്, എന്‍.പി. മൂസ മാസ്റ്റര്‍, വി.ടി.കുഞ്ഞബ്ദുള്ള ഹാജി, മൊയ്തു കായക്കൊടി, നൂര്‍ മുഹമ്മദ്, സാജിദ് മാസ്റ്റര്‍ നൊച്ചാട് തുടങ്ങിയവര്‍ സംസാരിച്ചു.