ആര്‍ ടി എക്ക് അംഗീകാരം

Posted on: February 13, 2016 2:54 pm | Last updated: February 13, 2016 at 2:54 pm

rtaദുബൈ: ലോകഭരണകൂട ഉച്ചകോടിയില്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ)ക്ക് അംഗീകാരം. മൊബൈല്‍ ഫോണ്‍വഴിയുള്ള മികച്ച സേവനത്തിനാണ് പുരസ്‌കാരം. ദേശീയ തലത്തില്‍ ഗതാഗത-അടിസ്ഥാന സൗകര്യ സേവനങ്ങളുടെ വിഭാഗത്തിലാണ് ആര്‍ ടി എയുടെ സേവനം അംഗീകാരം നേടിയത്.
ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമില്‍ നിന്ന് ആര്‍ ടി എ പ്രതിനിധി പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാരം ലഭിച്ചതോടെ സ്മാര്‍ട് സേവനം കൂടുതല്‍ മികച്ചതാക്കാനുള്ള ഉത്തരവാദിത്വം വര്‍ധിച്ചതായി ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ പറഞ്ഞു.