Connect with us

Gulf

അല്‍ വത്ബ മേഖലയില്‍നിന്നും 1676 കിലോ മാലിന്യം നീക്കം ചെയ്തു

Published

|

Last Updated

അല്‍ വത്ബ മേഖലയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു

അബുദാബി: അല്‍ വത്ബ മേഖലയില്‍നിന്നും 1,676 കിലോഗ്രാം മാലിന്യങ്ങള്‍ നീക്കംചെയ്തു. 19-ാമത് ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് സര്‍ക്കാര്‍-സ്വകാര്യ സംഘടനകളിലെ 69 ജീവനക്കാര്‍, 105 സ്‌കൂള്‍ കുട്ടികള്‍ എന്നിവരുടെ സഹകരണത്തോടെ മാലിന്യ നിര്‍മാര്‍ജനം നടത്തിയത്. കണ്ടല്‍ വനപ്രദേശം, മരുഭൂമി, ചതുപ്പ്‌നിലം എന്നിവിടങ്ങളില്‍നിന്നും പ്ലാസ്റ്റിക്കുകള്‍, മരം, പേപ്പര്‍ ഗ്ലാസുകള്‍, കല്ലുകള്‍ എന്നിവയാണ് നീക്കംചെയ്തത്.
വെടിപ്പുള്ള പരിസ്ഥിതി നിലനിര്‍ത്തുന്നതിനും സ്‌കൂള്‍ കുട്ടികള്‍ക്ക് നല്ല മനോഭാവം വളര്‍ത്തിക്കൊണ്ടുവരുന്നതിനും ഇത്തരം പ്രവര്‍ത്തികള്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിന് ആവശ്യമാണെന്നതിനാലാണ് യജ്ഞം സംഘടിപ്പിച്ചതെന്ന് നഗരസഭാ പാരിസ്ഥിതിക ശാസ്ത്രം- വിവരസാങ്കേതിക ഡയറക്ടര്‍ അഹ്മദ് ദഹറൂണ്‍ വ്യക്തമാക്കി.
പാരിസ്ഥിതിക സന്തുലനാവസ്ഥ മനസ്സിലാക്കുന്നതിനും പാരിസ്ഥിതിക വിഷയത്തില്‍ വിദ്യാര്‍ഥികള്‍ ജാഗ്രതപുലര്‍ത്തുന്നതിനും മാലിന്യം നീക്കംചെയ്യുന്ന ഉപകരണങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് വിദ്യാര്‍ഥികള്‍ക്ക് യജ്ഞത്തിന്റെ ഭാഗമായി നല്‍കിയതായി അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക പരിപാടികളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

Latest