ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് ബൈക്കുമായി കടന്നു കളഞ്ഞ യുവാവ് പിടിയില്‍

Posted on: February 13, 2016 2:13 pm | Last updated: February 13, 2016 at 2:13 pm
SHARE

arrestകാഞ്ഞങ്ങാട്: ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് യൂസ്ഡ് ബൈക്ക് ഷോറൂമില്‍ നിന്ന് താക്കോല്‍ വാങ്ങി ബൈക്കുമായി കടന്ന യുവാവ് കാഞ്ഞങ്ങാട്ട് പിടിയില്‍. ആദൂര്‍ ബോവിക്കാനം പാലനടുക്കത്തെ അബ്ദുല്ലയുടെ മകന്‍ അഷ്‌റഫാണ് (24) അജാനൂര്‍ കൊളവയലില്‍ ഇന്നലെ വെളുപ്പിന് പോലീസിന്റെ പിടിയിലായത്. ചെമ്മനാട്ടെ ബൈക്ക് ബസാറില്‍ കഴിഞ്ഞ ദിവസമെത്തിയ അഷ്‌റഫ് ബൈക്ക് വാങ്ങാനാണെന്ന് പറഞ്ഞ് ഉടമയുമായി സംസാരിക്കുകയും കണ്ടുവെച്ച ബൈക്ക് ഇഷ്ടപ്പെട്ടുവെന്നും ഒന്ന് ഓടിച്ചു നോക്കണമെന്ന് ഷോറൂം ജീവനക്കാരനോട് താക്കോല്‍ വാങ്ങുകയും വാഹനമോടിച്ച് പോകുകയും ചെയ്ത ശേഷം അഷ്‌റഫ് പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഷ്‌റഫ് ബൈക്കുമായി മുങ്ങിയതാണെന്ന് വ്യക്തമായി.
ഷോറൂം ഉടമ മുനീര്‍ കടവത്ത് കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന ഹൊസ്ദുര്‍ഗ് അഡി. എസ്‌ഐ. പി ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഷ്‌റഫിനെ കൊളവയലില്‍ നിന്ന് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here