രോഗബാധയെ തുടര്‍ന്ന് വീടു പണി നിലച്ചു: ഫേസ്്ബുക്ക് കൂട്ടായ്മ വീട് പണി പൂര്‍ത്തിയാക്കി

Posted on: February 13, 2016 12:19 pm | Last updated: February 13, 2016 at 12:19 pm
koyilandy face book koottayma veed
‘എന്റെ കീഴരിയൂര്‍’ ഫേസ്ബുക്ക് കൂട്ടായ്മ നിര്‍മിച്ച വീട്

കൊയിലാണ്ടി: രോഗബാധയെ തുടര്‍ന്ന് വീടു പണി നിലച്ചു പോയ നടുവത്തൂര്‍ പുത്തല്‍ പറമ്പില്‍ രമേശന്റെ വീട് നിര്‍മാണം എന്റെ കീഴരിയൂര്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മ പൂര്‍ത്തിയാക്കി. വീടിന്റെ താക്കോല്‍ദാനം ഫിബ്രുവരി 13-ന് 11 മണിക്ക്് പേരാമ്പ്ര എം എല്‍ എ കെ കുഞ്ഞമ്മദ് എം എല്‍ എ കൈമാറും. രമേശന്റെ മകള്‍ ഓട്ടിസം ബാധിച്ച് ചികിത്സയിലാണ്. കീഴരിയൂരിലെ പ്രവാസികള്‍, നിര്‍മാണ തൊഴിലാളികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി മുവ്വായിരത്തോളം പേര്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മയില്‍ അംഗങ്ങളാണ്. ഒട്ടെറെ സന്നദ്്ധ പ്രവര്‍ത്തനങ്ങളും സാന്ത്വന പ്രവര്‍ത്തനങ്ങളും ഈ കൂട്ടായ്മ നടത്തിയിട്ടുണ്ട്.