സമ്മേളനത്തിന് ഇന്ന് സമാപനം: അധ്യാപക പ്രകടനം നഗരത്തെ ചെങ്കടലാക്കി

Posted on: February 13, 2016 12:15 pm | Last updated: February 13, 2016 at 12:15 pm
SHARE

പാലക്കാട്: നഗരത്തെ ചെങ്കടലാക്കി അധ്യാപക കരുത്ത് തെളിയിച്ച് കെ എസ് ടി എ പ്രകടനം. കേരള സ്‌കൂള്‍ടീച്ചേഴ്‌സ് അസോസിയേഷന്‍ രജത ജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാംദിവസമായ ഇന്നലെനടന്ന പ്രകടത്തിന് പതിനായിരകണക്കിന് അധ്യാപകര്‍ അണി നിരന്നത്.
വിക്ടോറിയ കോളജിന് സമീപമുള്ള നൂറടി റോഡില്‍ നിന്നാരംഭിച്ച പ്രകടനം അഞ്ചിന് തുടങ്ങിയെങ്കിലും മോയന്‍ഗേള്‍സ് സ്‌കൂള്‍, സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍, ജില്ലാശുപത്രി വഴി ചെറിയകോട്ടമൈതാനം വഴി വന്ന ജാഥ സമ്മേളനം തുടങ്ങിയിട്ടും ഏഴ് മണിയായിട്ടും വന്ന് കൊണ്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍,ജനറല്‍സെക്രട്ടറി കെ സി ഹരികൃഷ്ണന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ എ ശിവദാസന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ബൈക്ക് റാലിക്ക് പുറകെ മലപ്പുറം ജില്ലയാണ് പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. തുടര്‍ന്ന് ഓരോ ജില്ലകളും അണിനിരന്നു. പൂക്കാവടികളും പഞ്ചവാദ്യം തുടങ്ങി കേരളീയ സംസ്‌കാരതനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ പ്രകടനത്തിന് മാറ്റു കൂട്ടി. വിദ്യാ‘്യാസത്തെ കച്ചവടചരക്കായി മാറ്റാനും ജീവനക്കാരോടുള്ള ക്രൂരതക്കെതിരെയും സര്‍ക്കാറിന്റെ അഴിമതിക്കെതിരെയും ശക്തമായ താക്കീതും പ്രകടനത്തില്‍ മുഴങ്ങി.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
രാവിലെ നടന്ന വിദ്യാഭ്യാസ-സംസ്‌കാരിക സമ്മേളനവും വനിതസമ്മേളനവും നടന്നു. ഇന്ന് രാവിലെ പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ട്രേഡ് യൂനിയന്‍ സൗഹൃദ് സമ്മേളനം വി എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. എളമരം കരീം മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് നടക്കുന്ന യാതയപ്പ് സമ്മേളനത്തോടെ സമ്മേളനത്തിന് സമാപനമാകും. എം എല്‍ എ മാരായ ഇ പി ജയരാജന്‍ , എ കെ ബാലന്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here