Connect with us

Palakkad

ഭീമാകാര വിലയുള്ള ചരക്കായി വിദ്യാഭ്യാസം മാറി: ബേബിജോണ്‍

Published

|

Last Updated

പാലക്കാട്: കമ്പോളാധിഷ്ഠിതജീവിതം മുന്നോട്ടുവയ്ക്കുന്ന ഭരണത്തില്‍ വിദ്യ വില്‍പ്പനച്ചരക്കായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോണ്‍ പറഞ്ഞു. കെഎസ്ടിഎ രജതജൂബിലി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ-സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീമാകാരമായ വിലയുള്ള ചരക്കായി വിദ്യാഭ്യാസം മാറുന്നു.
ഇന്നലെവരെ സൗജന്യമായി അനുഭവിച്ച വിദ്യാഭ്യാസം ഇപ്പോള്‍ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലെത്തി. വിദ്യാഭ്യാസം ഇപ്പോള്‍ ലാഭ-നഷ്ടത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തുന്നത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടത് തങ്ങളുടെ ജീവിതംതന്നെ സംരക്ഷിക്കലാണെന്ന് അധ്യാപകര്‍ മനസ്സിലാക്കി ചുമതല നിര്‍വഹിക്കണമെന്നും ബേബി ജോണ്‍ പറഞ്ഞു.

Latest