ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് പിണറായി

Posted on: February 13, 2016 12:05 pm | Last updated: February 13, 2016 at 6:55 pm

pinarayiകൊല്ലം: ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നുവെന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ബിജെപിയുടെ വര്‍ഗ്ഗീയതയെയും കോണ്‍ഗ്രസിന്റെ നയങ്ങളെയും ഒരുപോലെ എതിര്‍ക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബഡ്ജറ്റ് പിന്‍വലിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. ബഡ്ജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് ആക്കി മാറ്റണം എന്നും പിണറായി ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറി സ്ഥാനത്ത് ജിജി തോംസണ് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനം ദുരുദ്ദേശപരമാണെന്നും പിണറായി പറഞ്ഞു. എത്ര കഴിവുള്ള ഉദ്യോഗസ്ഥനായാലും കാലാവധി കഴിഞ്ഞാല്‍ പിരിഞ്ഞ് പോകുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് സമയമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടേണ്ട വിഷയമല്ല ഇതെന്നും പിണറായി പറഞ്ഞു.