Connect with us

Eranakulam

സമയം നീട്ടിനല്‍കണമെന്ന് സര്‍ക്കാരിനോട് സോളാര്‍ കമ്മീഷന്‍

Published

|

Last Updated

സോളാര്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍

കൊച്ചി: അനുവദിച്ച കാലാവധിയായ ഏപ്രില്‍ 27ന് സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് സോളാര്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. റിപ്പോര്‍ട്ട്‌സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

39 സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ട്, തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ട്. ഫെബ്രുവരി പകുതി ആകുമ്പോഴേക്കും സാക്ഷി വിസ്താരം കഴിയില്ല. മൊഴികള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പിന്നെയും സമയമെടുക്കും. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 27ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാര്യം ചിന്തിക്കാനാകില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. വേണമെങ്കില്‍ തട്ടിക്കൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുനല്‍കാം. എന്നാല്‍ അത് പൂര്‍ണമാകില്ല.

അതേസമയം സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി ഹാജരായില്ല. ഈ മാസം ഇരുതിന് ഹാജരാവാമെന്ന് തമ്പാനൂര്‍ രവി കമ്മീഷനെ അറിയിച്ചതായാണ് വിവരം. എന്നാല്‍, സിഡാക് എം.ഡി വി.കെ ഭദ്രന്‍ മൊഴി നല്‍കാനത്തെി. സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ക്കുമേല്‍ ഡാറ്റ ഓവര്‍റൈറ്റ് ആയിപ്പോയാല്‍ ആ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍, അവ മന:പൂര്‍വം ഡിലീറ്റ് ചെയ്തതാണെങ്കില്‍ വീണ്ടെടുക്കാനാവുമെന്നും ഭദ്രന്‍ അറിയിച്ചു.