Connect with us

Ongoing News

ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20: ഇന്ത്യക്ക് 69 റണ്‍സ് വിജയം

Published

|

Last Updated

 

റാഞ്ചി: രണ്ടാം ട്വന്റി 20 മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 69 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.
197 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളു. ശിഖര്‍ ധവാന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടാന്‍ ഇന്ത്യയ്ക്കായിരുന്നത്. പത്തൊന്‍പതാം ഓവറിലെ അവസാന മൂന്നു പന്തുകളില്‍ ഹാര്‍ദിക് പാണ്ഡ്യ, സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവരെ മടക്കി തിസര പെരേര ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു

അര്‍ധസെഞ്ചുറി (51) നേടിയ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ (43) അജിങ്ക്യ രഹാനെ (25) സുരേഷ് റെയ്‌ന (30) 12 പന്തില്‍ 27 റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

ശ്രീലങ്കയ്‌ക്കെതിരേയുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയുടെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ചിരുന്നത് ശ്രീലങ്കയായിരുന്നു

Latest