സ്ത്രീ പീഡകരോട് സമൂഹം സഹിഷ്ണുത കാണിക്കുന്നുവെന്ന് ഡോ. സുനിത കൃഷ്ണന്‍

Posted on: February 12, 2016 7:38 pm | Last updated: February 12, 2016 at 7:38 pm
SHARE

sunitha krishnanദോഹ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങളോട് നാം വളരെ വലിയ സഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് പത്മശ്രീ പുരസ്‌കാര ജേതാവ് ഡോ. സുനിത കൃഷ്ണന്‍. അസഹിഷ്ണുതാ വിവാദത്തോടു താത്പര്യമില്ല. ഫോക്കസ് ഖത്വര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ധിക്കുന്ന പീഡനവും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള സമൂഹത്തിന്റെ വിമുഖതയുമാണ് തന്നെ അലട്ടുന്നത്. അവാര്‍ഡ് വലിയ അംഗീകാരമാണ്, അത് തിരിച്ചുകൊടുക്കാന്‍ യാതൊരു താത്പര്യവുമില്ല. സരിത നായര്‍ വിഷത്തില്‍ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്ത അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായമാണത്. അതിനോടു യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്.
മതത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്യപ്പെടുന്നതാണ് വ്യാപകമായ ഇസ്്‌ലാമിക വിരുദ്ധ പ്രചാരണങ്ങളുടെ അടിസ്ഥാനം. ഇവിടെ ഇസ്്്‌ലാമിനെ ശരിയായി വ്യാഖ്യാനിക്കാന്‍ ശക്തമായ ശ്രമങ്ങള്‍ വേണം. മതത്തിന്റെ ചട്ടക്കൂടിലുള്ള പ്രവര്‍ത്തനമാണെങ്കിലും ശക്തമായ മതേതര കാഴ്ചപ്പാടു പുലര്‍ത്തുന്ന സംഘടനയോടു സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സുനിത കൃഷ്ണന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here