കെ എ റഹ്മാന്‍ ചാലിയാര്‍ ട്രോഫി വാഴക്കാട് അസോസിയേഷന്

Posted on: February 12, 2016 7:06 pm | Last updated: February 12, 2016 at 7:06 pm
ചാലിയാര്‍ ഫെസ്റ്റില്‍ ചാമ്പ്യന്‍മാരായ വാഴക്കാട് അസോസിയേഷന്‍ അഞ്ജു ബോബി ജോര്‍ജില്‍ നിന്ന് ട്രോഫി സ്വീകരിക്കുന്നു
ചാലിയാര്‍ ഫെസ്റ്റില്‍ ചാമ്പ്യന്‍മാരായ വാഴക്കാട് അസോസിയേഷന്‍ അഞ്ജു ബോബി ജോര്‍ജില്‍ നിന്ന് ട്രോഫി സ്വീകരിക്കുന്നു

ദോഹ: ചാലിയാര്‍ തീരദേശ പഞ്ചായത്തുകളുടെ കൂട്ടായ്മയായ ‘ചാലിയാര്‍ ദോഹ’ ദേശീയ സ്‌പോര്‍ട്‌സ് ദിനത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ചാലിയാര്‍ ഫെസ്റ്റില്‍ വാഴക്കാട് അസോസിയേഷന്‍ (വാഖ്) രണ്ടാം തവണയും ചാമ്പ്യന്‍മാരായി. ചാലിയാറിന്റെ ഇരു കരകളിലുമുള്ള 24 പഞ്ചായത്തുകള്‍ പങ്കെടുത്ത മത്സരത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ എ റഹ്മാന്‍ സാഹിബിന്റെ നാമധേയത്തിലാണ് റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തിയിരുന്നത്.
വിജയികള്‍ക്കുള്ള റോളിംഗ് ട്രോഫി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഇന്ത്യന്‍ അത്‌ലറ്റുമായ അഞ്ജു ബോബി ജോര്‍ജില്‍ നിന്നും വാഖ് ഭാരവാഹികള്‍ ഏറ്റു വാങ്ങി. ചടങ്ങില്‍ ചാലിയാര്‍ ദോഹ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, ജന. സെക്രട്ടറി ലത്വീഫ്, സിദ്ദീഖ് വാഴക്കാട്, ശൗക്കത്ത് താജ്, ഫിറോസ് ആലം, ഷാനവാസ്, ഹൈദര്‍ ചുങ്കത്തറ, വാഖ് പ്രസിഡന്റ് ഫിന്‍സര്‍, ജന. സെക്രട്ടറി കെ കെ സിദ്ദീഖ്, ജമാലുദ്ദീന്‍ ടി കെ, സലാം ഇംപീരിയല്‍, ആര്‍ പി ഹാരിസ്, ഫവാസ്, ഖയ്യൂം, അശ്‌റഫ് കാമശ്ശേരി, ടി പി അക്ബര്‍, ജൈസല്‍, അബ്ദു കാളൂര്‍, റിയാസ് കാവുങ്ങല്‍, സുഹൈല്‍ പങ്കെടുത്തു.