Connect with us

Malappuram

ആലിപ്പറമ്പ് പഞ്ചായത്ത് മാലിന്യ പ്രശ്‌നം: നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പഞ്ചായത്ത് ഓഫീസിനു സമീപം പാറലില്‍ സ്വകാര്യ വ്യക്തി ആശുപത്രിമാലിന്യം നിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച പ്രദേശവാസികള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഇന്ന് രാവിലെ അഞ്ഞൂറിലധികം ആളുകളാണ് പഞ്ചായത്ത് ഓഫീസിനു സമീപം നിലയുറപ്പിച്ചത്. അക്രമമുണ്ടാകുമെന്ന കാരണത്താല്‍ പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശവാസികള്‍ പിരിഞ്ഞ്‌പോകാത്തിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ സ്ഥലത്തെത്തി പ്രശ്‌നം ഒത്തു തീര്‍പ്പാക്കി .ചെരക്കാപറമ്പില്‍ കുഞ്ഞയമ്മു എന്നയാള്‍ സ്വന്തം പറമ്പില്‍ ആശുപത്രി മാലിന്യങ്ങള്‍ വന്‍ തോതില്‍ കുഴിച്ചിട്ടത് സമീപവാസികള്‍ക്ക് വന്‍തോതില്‍ ശല്യമുണ്ടായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി അധികാരികള്‍ക്ക് പരാതി നല്‍കി. എന്നാല്‍ പോലീസ് ഇയാളുടെ പേരില്‍ കേസെടുക്കാന്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. .നിലവിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്നും കുഞ്ഞയമ്മുവിന്റെ പേരില്‍ കേസെടുക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.