മുഹമ്മദ് അസറുദ്ദീന്‍ ഖത്വറില്‍

Posted on: February 12, 2016 6:48 pm | Last updated: February 12, 2016 at 7:36 pm
മുഹമ്മദ് അസറുദ്ദീന്‍
മുഹമ്മദ് അസറുദ്ദീന്‍

ദോഹ: കെ എം സി സി ഖത്തര്‍ കാസര്‍കോട് ജില്ല സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ലാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്‍ സംബന്ധിക്കും. 2015ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബെസ്റ്റ് വിക്കറ്റ് കീപ്പറിനുള്ള അവാര്‍ഡ് നേടിയ അസറുദ്ദീന്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കേരള ടീമിന് വേണ്ടി മഹാരാഷ്ട്രക്കെതിരെയും സൗരാഷ്ട്രക്കെതിരെയും ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. കാസര്‍കോട് തളങ്കര സ്വദേശിയാണ് അസറുദ്ദീന്‍. 19, 26 തിയതികളിലായി നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ അഞ്ച് മണ്ഡലം കെ എം സി സി ടീമുകള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.