ജെറ്റ് എയര്‍വേയ്‌സില്‍ വാലന്റൈന്‍സ് ഡേ ഓഫര്‍

Posted on: February 12, 2016 6:23 pm | Last updated: February 12, 2016 at 6:23 pm
SHARE

jet airwaysദോഹ: വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ജെറ്റ് എയര്‍വേയ്‌സ് നിരക്കില്‍ പത്തു ശതമാനം ഇളവ്. ഖത്വര്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്കും ഏഷ്യ, സാര്‍ക്ക് രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ക്കാണ് നാലു ദിവസത്തേക്ക് ഇളവ് പ്രഖ്യാപച്ചരിക്കുന്നത്. ഇന്നലെ ആരംഭിച്ച ഓഫര്‍ 14 വരെ തുടരും.
ജെറ്റ് എയര്‍വേയ്‌സ് വെബ്‌സൈറ്റില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് അടിസ്ഥാന നിരക്കിന്റെ പത്തു ശതമാനം ഇളവു ലഭിക്കുകയെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രീമിയര്‍, എകോണമി ക്ലാസ് ടിക്കറ്റുകള്‍ക്ക് ആനുകൂല്യം ബാധകമാണ്.
യാത്രക്കാര്‍ക്ക് അവധിക്കാല യാത്രക്കായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാന്‍ മികച്ച അവസരമാണിതെന്ന് ജെറ്റ് ഖത്വര്‍ ജന. മാനേജര്‍ അനില്‍ ശ്രീനിവാസന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here