Connect with us

Gulf

ഇന്ത്യയില്‍ രണ്ട് നഗരങ്ങളില്‍ കൂടി സ്മാര്‍ട് സിറ്റി

Published

|

Last Updated

ദുബൈ: ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ സ്മാര്‍ട് സിറ്റികള്‍ സ്ഥാപിക്കുമെന്ന് ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ ബയാത് പറഞ്ഞു. കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം ഏതാനും ദിവസങ്ങള്‍ക്കകം നടക്കും. രണ്ട് നഗരങ്ങളില്‍കൂടി സ്മാര്‍ട് സിറ്റി ആരംഭിക്കാന്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണ്. പ്രാഥമിക ചര്‍ച്ച മാത്രമേ ആയുള്ളു. അതുകൊണ്ട് ഏതൊക്കെ നഗരങ്ങള്‍ എന്ന് പറയാന്‍ കഴിയില്ലെന്നും അഹ്മദ് ബിന്‍ ബയാത് പറഞ്ഞു.
കൊച്ചി സ്മാര്‍ട് സിറ്റി ഉദ്ഘാടനം 20നാണ് നിശ്ചയിച്ചിരിക്കുന്നത്. 88 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കൊച്ചിയിലെ സ്മാര്‍ട് സിറ്റി. പ്രാഥമിക ഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഈ മാസം നടത്തുന്നത്. 2007ലാണ് നിര്‍മാണം തുടങ്ങിയത്. ഇന്ത്യയില്‍ ആകെ 96 സ്മാര്‍ട് സിറ്റികള്‍ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യാ ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. 700 കോടി ഡോളറാണ് നിക്ഷേപിക്കുന്നത്.

Latest