Connect with us

Kerala

സംസ്ഥാന ബജറ്റ്: കൊച്ചി മെട്രോയ്ക്ക് 7525 കോടി

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് 7525 കോടിയും വിഴിഞ്ഞം തുറമുഖ പദ്ധതിക്കുമായി 2525കോടി രൂപയും മാറ്റി വയ്ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാനിന് 40 കോടി രൂപയും മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് 100 കോടിരൂപ വകയിരുത്തുന്നതായും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
570 കിലോമീറ്റര്‍ ദൂരത്തില്‍ അതിവേഗറെയില്‍ ഇടനാഴി സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ടോക്കണ്‍ തുക വകയിരുത്തി. വനിതാ സംരംഭകര്‍ക്കായി പശ്ചാത്തല സൗകര്യമൊരുക്കാന്‍ 8 കോടിരൂപ നീക്കി വച്ചു. യുവ സംരംഭകര്‍ക്ക് സീഡ് ഫണ്ട് നല്‍കാന്‍ 12 കോടിരൂപ നീക്കിവച്ചു. തിരുവനന്തപുരത്തെ ആഗോള ആയുര്‍വേദ വില്ലേജിനായി 7.5 കോടിരൂപയും സര്‍ക്കാര്‍ നീക്കിവച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് 100കോടി വകയിരുത്തി. സംയോജിത വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാനും ഏക ജാലക ക്ലിയറന്‍സിനുമുള്ള പുതിയ പദ്ധതിക്കായി 20 കോടിരൂപയും നീക്കിവച്ചു.

Latest