Connect with us

Kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ 100 കോടിരൂപ

Published

|

Last Updated

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ 100 കോടിരൂപ ബജറ്റില്‍ നീക്കിവച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജലസേചനമേഖലയ്ക്കായി 491.47 കോടിരൂപ നീക്കിവച്ചു. കോഴിക്കോട് വള്ളിക്കുന്നില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കും. പുതുതായി കേരള നദീതട അതോറിറ്റി സ്ഥാപിക്കും, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടിരൂപ നീക്കിവച്ചു.

സംസ്ഥാനത്ത് ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിനായി ലാഭപ്രഭ സീസണ്‍ 3 നടപ്പിലാക്കും. ഇതിനായി ഓരോ വീട്ടിലും രണ്ട് എല്‍.ഇ.ഡി ലൈറ്റുകള്‍ നല്‍കും. 150 കോടിരൂപ ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നു. ഊര്‍ജമേഖലയ്ക്ക് 1622.7 കോടി ചെലവഴിക്കും.ഏലം ഉള്‍പ്പടെ അഞ്ചേക്കറിലേറെ കൃഷി ചെയ്യുന്നവരുടെ വൈദ്യുതിതാരിഫ് പുനര്‍നിര്‍ണയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിപ്രസരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ 190 കോടിരൂപ ചെലവഴിക്കും. പൂവാര്‍ മല്‍സ്യബന്ധന കോളനിയില്‍ ഒരു മെഗാവാട്ട് വിന്‍ഡ് പ്രോജക്ട് നടപ്പാക്കും. അനര്‍ട്ടിന് 43.88 കോടിരൂപ നല്‍കും.

Latest