Connect with us

Kerala

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1206 കോടി രൂപ

Published

|

Last Updated

തിരുവനന്തപുരം: റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി സംസ്ഥാന ബജറ്റില്‍ 1206 കോടി രൂപ നീക്കി വെച്ചു. കെഎസ്ആര്‍ടിസി കൊച്ചിയില്‍ സിഎന്‍ജി ബസുകള്‍ ഓടിക്കുമെന്ന് മുഖ്യമന്ത്രി ദേശിയ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളില്‍ ഫളൈ ഓവറുകളും അണ്ടര്‍ പാസുകളും നിര്‍മ്മിക്കും. തൊടുപുഴയില്‍ ഫളൈ ഓവര്‍ നിര്‍മ്മിക്കാന്‍ 10 കോടി വകയിരുത്തി. പാലാ -ഏറ്റുമാനൂര്‍ ഹൈവേ നാലുവരിപ്പാതയാക്കുന്നതിനും തുക വകയിരുത്തി.ഏഴു വെഹിക്കിള്‍ സര്‍വീസ് സ്‌റ്റേഷനുകള്‍ക്കായി 17.7 കോടിരൂപ വകയിരുത്തി.

തിരുവനന്തപുരത്ത് പി.പി.പി മോഡലില്‍ നോളജ് സിറ്റി നടപ്പാക്കും. ഇതിനായി ടോക്കണ്‍തുക അനുവദിച്ചു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പെര്‍ഫോമന്‍സ് ലിങ്ക്ഡ് സ്‌കീം തുടരും, 1000 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി 25 കോടിരൂപ അനുവദിക്കും. കപ്പല്‍ ഗതാഗതമേഖലയ്ക്ക് 76.5 കോടിരൂപ അനുവദിച്ചു. തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗതാഗതത്തി
ന് സാഗരമാല എന്ന പുതിയ പദ്ധതി നടപ്പാക്കും. പൂന്തുറ തുറമുഖപദ്ധതിക്ക് 10 കോടിരൂപ നീക്കിവെച്ചു.