Connect with us

International

ഗുരുത്വ തരംഗങ്ങളെ കണ്ടെത്തി ശാസ്ത്ര ലോകം

Published

|

Last Updated

വാഷിംഗ്ടണ്‍: ശാസ്ത്രലോകത്തിന് വന്‍ നേട്ടവുമായി ഗുരുത്വ തരംഗങ്ങളെ കണ്ടെത്തി. ഇതോടെ 100 കൊല്ലം മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ ആവിഷ്‌കരിച്ച സിദ്ധാന്തത്തിന് സ്ഥിരീകരണമാവുകയാണ്. നക്ഷത്ര സ്‌ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വ തരംഗങ്ങള്‍ രൂപപ്പെടുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഗുരുത്വതരംഗങ്ങള്‍ കണ്ടുപിടിക്കാനായി 24 വര്‍ഷം മുമ്പ് അമേരിക്കയില്‍ സ്ഥാപിച്ച “ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി” അഥവാ “ലിഗോ നടത്തിയ പരീക്ഷണമാണ്, കണ്ടുപിടുത്തം നടത്തിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 900 ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായാണ് ലിഗോ. ചരിത്രനേട്ടത്തിനു പിന്നില്‍ 31 ഇന്ത്യക്കാരായ ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗവേഷണത്തില്‍ മുഖ്യ പങ്കു വഹിച്ചത് ഇന്ത്യന്‍ ശാസ്ത്രജ്ഞരാണെന്നതില്‍ അഭിമാനമുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

പുതിയ കണ്ടുപിടുത്തം പ്രപഞ്ചോല്‍പത്തിയിലേക്കു വരെ വെളിച്ചം വീശാന്‍ സാഹയകമായേക്കുമെന്നാണ് കരുതുന്നത്. നക്ഷത്രങ്ങളെയും സൗരയുഥത്തെയും മറ്റ് ബഹിരാകാശ പ്രതിഭാസങ്ങളെയും കൂടുതല്‍ കൃത്യമായി നിരീക്ഷിക്കുവാനും പഠിക്കുവാനും പുതിയ കണ്ടുപിടുത്തം സഹായം ചെയ്യും.

Latest