Connect with us

Malappuram

കരിപ്പൂരില്‍ ഷൂവിനുള്ളില്‍ സ്വര്‍ണം കടത്തിയ ക്ലീനിംഗ് തൊഴിലാളി അറസ്റ്റില്‍

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ ഷൂവിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് പുറത്തു കടത്തുന്നതിനിടെ ക്ലീനിംഗ് തൊഴിലാളിയെ റവന്യൂ ഇന്റലിജന്റ്‌സ് വിഭാഗം അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപറമ്പ് സുധീഷ് ബാബു (27) വാണ് അറസ്റ്റിലായത്. കരിപ്പൂരിലെ കരാര്‍ ഏജന്‍സിയായ കള്ളാര്‍ ഹോസ്പിറ്റാലിറ്റിയുടെ കീഴിലുള്ള തൊഴിലാളിയാണിയാള്‍.
ഇന്നലെ കാലത്ത് എട്ടിന് എത്തിയ ഖത്വര്‍ എയര്‍ വേയ്‌സിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച സ്വര്‍ണം സുധീഷ് മുഖേന പുറത്തെത്തിക്കുകയായിരുന്നു കടത്തുകാരുടെ ലക്ഷ്യം. ഒരോ കിലോ തൂക്കം വരുന്ന രണ്ട് സ്വര്‍ണ ബിസ്‌കറ്റുകളായിരുന്നു വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്നത്. വിമാനം ക്ലീനാക്കുന്നതിനിടയില്‍ ഒളിപ്പിച്ച സ്വര്‍ണം ഷൂവിനുള്ളിലാക്കി പുറത്തു കടത്താന്‍ കടത്തുകാര്‍ നേരത്തെ സുധീഷിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. രഹസ്യ വിവരം ലഭിച്ച കോഴിക്കോട് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കരിപ്പൂരിലെത്തി സുധീഷിനെ നിരീക്ഷിച്ചു വരികയായിരുന്നു. ഷൂവിനുള്ളില്‍ കട്ടി ഒളിപ്പിച്ചു പുറത്തേക്ക് വരുന്നതിനിടയില്‍ സുധീഷില്‍ നിന്ന് സ്വര്‍ണ കട്ടി കണ്ടെടുത്ത് അറസ്റ്റ് ചെയുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിനു 57 ലക്ഷം രൂപ വില വരും. സ്വര്‍ണ കടത്തുകാരെ പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണറിവ്.

Latest