Connect with us

Kerala

ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ല: സുരേഷ്‌ഗോപി

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. ഇക്കാര്യം ബി ജെ പിയുടെ കേന്ദ്രസംസ്ഥാന നേതാക്കളെ അറിയിച്ചു. സുരേഷ്‌ഗോപിയെ തിരുവനന്തപുരത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിപ്പിക്കാന്‍ നീക്കം നടത്തിയ ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് താരത്തിന്റെ തീരുമാനം. അതേസമയം സുരേഷ് ഗോപിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.
ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍(എന്‍ എഫ് ഡി സി) ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മത്സരിക്കാനില്ലെന്ന തീരുമാനത്തിന് പിന്നില്‍ എന്നാണ് സൂചന. സുരേഷ്‌ഗോപിയെ എന്‍ എഫ് ഡി സി ചെയര്‍മാനായി നിയമിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരേഷ്‌ഗോപിയും മാധ്യമങ്ങളോട് ഇക്കാര്യം ശരിവച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയില്‍ ഡല്‍ഹിയിലെത്തി അരുണ്‍ജയ്റ്റ്‌ലിയെയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയെയും കണ്ടത് പ്രചരണങ്ങള്‍ക്ക് ആക്കംകൂട്ടി. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. ഇതാണ് മത്സരരംഗത്തേക്കില്ലെന്ന അഭിപ്രായത്തിന് കാരണമായതെന്നാണ് സൂചന. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് മുതല്‍ തന്നെ സുരേഷ്‌ഗോപി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രചരണമുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിനെതിരെ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും സ്ഥാനാര്‍ഥിമോഹം ഉപേക്ഷിക്കേണ്ടിവന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിക്കായി സുരേഷ്‌ഗോപി പ്രചാരണത്തിനിറങ്ങിയിരുന്നു.

Latest