Connect with us

Ongoing News

യു എസ് തിരഞ്ഞെടുപ്പ്: ക്രിസ്റ്റിയും ഫിയോറിനയും മത്സരത്തില്‍ നിന്ന് പിന്മാറി

Published

|

Last Updated

വാഷിംഗ്ടണ്‍: ന്യൂ ജഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയും മുന്‍ മുന്‍ ബിസിനസ് എക്‌സിക്യൂട്ടീവ് കാര്‍ലി ഫിയോറിനയും യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്ന് പിന്മാറി. മത്സര രംഗത്തുനിന്ന് പിന്മാറുകയാണെന്ന് ക്രിസ് ക്രിസ്റ്റി തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന 53 കാരനായ ക്രിസ്റ്റി, കഴിഞ്ഞ ദിവസം ന്യൂ ഹാംഷെയര്‍ പ്രാഥമിക മത്സരത്തില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരരംഗം വിടാന്‍ ഇദ്ദേഹം തീരുമാനമെടുത്തത്.
61 കാരിയായ ഫിയോറിനയും മത്സരം രംഗം വിടുന്ന കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരിലെ ഏക വനിതയായിരുന്നു ഇവര്‍. ഹാംഷെയറിലെ പ്രാഥമിക മത്സരത്തില്‍ ഇവര്‍ ഏഴാം സ്ഥാനത്തായിരുന്നു. ഇവര്‍ രണ്ട് പേരും മത്സര രംഗത്ത് നിന്ന് പിന്മാറിയതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ എണ്ണം ചുരുങ്ങിയിട്ടുണ്ട്. ഇവരുടെ പിന്മാറ്റം ബാക്കിയുള്ളവര്‍ക്ക് നേട്ടമാകും. തുടക്കത്തില്‍ 17 സ്ഥാനാര്‍ഥികള്‍ വരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടായിരുന്നു. ഹാംഷെയറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ട്രംപ് നല്ല തിരിച്ചുവരവാണ് നടത്തിയിരുന്നത്. 20 പോയിന്റ് നേടി അദ്ദേഹം ഒന്നാമതെത്തിയിരുന്നു. ട്രംപിന് ഇപ്പോള്‍ ശക്തമായ എതിരാളികളൊന്നും നിലവിലില്ലാത്ത സാഹചര്യമാണ്.