Connect with us

Eranakulam

കെ സി രാജഗോപാല്‍ കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍

Published

|

Last Updated

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ വൈസ് ചെയര്‍മാനായി മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ കെ സി രാജഗോപാലിനെ ജനറല്‍ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. അക്കാദമി കോണ്‍ഫ്രന്‍സ് ഹാളില്‍ ചെയര്‍മാന്‍ സെര്‍ജി ആന്റണിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ എസ് ബിജു, മീഡിയ വണ്‍ ന്യൂസ് എഡിറ്റര്‍ എന്‍ പി ജിഷാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
അക്കാദമിക് കൗണ്‍സില്‍, വികസന സമിതി, വനിതാ സംരക്ഷണ സമിതി, പ്രൊഡക്ക്ഷന്‍ കമ്മിറ്റി, റിസര്‍ച്ച് ആന്‍ഡ് ഡോക്യുമെന്റേഷന്‍ കമ്മിറ്റി എന്നീ ഉപസമിതികളെയും തിരഞ്ഞെടുത്തു. കെ സി രാജഗോപാല്‍, വി വി ദക്ഷിണാമൂര്‍ത്തി, ഫാദര്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ (ചീഫ് എഡിറ്റര്‍, ദീപിക), ബേബി മാത്യു (മാനേജിങ് ഡയറക്ടര്‍, ജീവന്‍ ടിവി), ജോസ് പനച്ചിപ്പുറം (അസോസിയേറ്റ് എഡിറ്റര്‍, മലയാള മനോരമ), എസ് ബിജു, മധു ആര്‍ ബാലകൃഷ്ണന്‍ (എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കേരളശബ്ദം), ചെറുകര സണ്ണി ലൂക്കോസ് (സ്‌പെഷല്‍ കറസ്‌പോണ്ടന്റ്, കേരളശബ്ദം), ജോര്‍ജ് പൊടിപ്പാറ (സ്‌പെഷല്‍ കറസ്‌പോണ്ടന്റ്, മാതൃഭൂമി), ദീപക് ധര്‍മ്മടം (റീജനല്‍ ചീഫ്, അമൃത ടിവി), എന്‍ പി ജിഷാര്‍(മീഡിയ വണ്‍), ബിവിന്‍ പീറ്റര്‍ കെ (റീജനല്‍ ബ്യൂറോ ചീഫ്, ജയ്ഹിന്ദ് ടിവി), ലേബി സജീന്ദ്രന്‍ (സ്‌പെഷല്‍ കറസ്‌പോണ്ടന്റ്, മാതൃഭൂമി ന്യൂസ്), ശ്രീദേവി പിള്ള (പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, മനോരമ ന്യൂസ്), അക്കാദമി സെക്രട്ടറി എ എ ഹക്കിം, അസി. സെക്രട്ടറി കെ ആര്‍ പ്രമോദ് കുമാര്‍ വിവിധ ഉപസമിതി അംഗങ്ങളാണ്.