കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്ര സമാപിച്ചു

Posted on: February 11, 2016 11:25 pm | Last updated: February 11, 2016 at 11:25 pm
പി കെ കുഞ്ഞാലിക്കുട്ടി നയിച്ച മുസ്‌ലിം ലീഗ് കേരള യാത്രയുടെ സമാപന സമ്മേളന വേദിയില്‍ യു ഡി എഫ് നേതാക്കള്‍  പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
പി കെ കുഞ്ഞാലിക്കുട്ടി നയിച്ച മുസ്‌ലിം ലീഗ് കേരള യാത്രയുടെ സമാപന സമ്മേളന വേദിയില്‍ യു ഡി എഫ് നേതാക്കള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തിരുവനന്തപുരം: വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നയിച്ച മുസ്‌ലിം ലീഗ് കേരള യാത്രക്ക് പ്രൗഢമായ പരിസമാപ്തി. സൗഹൃദം, സമത്വം, സമന്വയം എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന യാത്രയുടെ സമാപനം ശംഖുമുഖം കടപ്പുറത്തായിരുന്നു.
സമാപന സമ്മേളനത്തിന് മുന്നോടിയായി ചാക്ക മസ്ജിദിന് സമീപത്തുനിന്ന് തുറന്ന ജീപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ആനയിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി മുഖ്യപ്രഭാഷണം നടത്തി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല, രോഹിത് വെമുലയുടെ സുഹൃത്ത് ശങ്കുന്ന വേല്‍പ്പുല, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, മന്ത്രി ഡോ. എം കെ മുനീര്‍ പ്രസംഗിച്ചു.
മന്ത്രിമാരായ പി കെ അബ്ദുര്‍റബ്ബ്, വി എസ് ശിവകുമാര്‍, അബ്ദുസ്സമദ് സമദാനി എം എല്‍ എ, യു ഡി എഫ് കക്ഷി നേതാക്കളായ സി എഫ് തോമസ് എം എല്‍ എ, മന്ത്രി ഷിബുബേബിജോണ്‍, ശ്രേയാംസ്് കുമാര്‍ എം എല്‍ എ, മന്ത്രി അനൂപ് ജേക്കബ് പങ്കെടുത്തു.