റോഡില്‍ നിന്നും കിട്ടിയ 5 ലക്ഷം രൂപ ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച്‌ ഓട്ടോ ഡ്രൈവര്‍

Posted on: February 11, 2016 10:51 pm | Last updated: February 11, 2016 at 11:17 pm
SHARE

roy-idukkiഇടുക്കി: ഓട്ടോ ഡ്രൈവരുടെ നന്മയുള്ള വാര്‍ത്തകള്‍ ഒട്ടേറെ നമ്മള്‍ കേട്ടതാണ്. എന്നാല്‍ നാല്‍പതുകാരനായ റോയ് ജേക്കബ് എന്ന ഓട്ടോ െ്രെഡവറുടെ കഥ അല്‍പം കൂടി വ്യത്യസ്തമാണ്. റോഡില്‍ നിന്നും കിട്ടിയ 5 ലക്ഷം രൂപയുടെ ബാഗ് തിരിച്ചേല്‍പ്പിക്കാതിരുന്നെങ്കില്‍ ആ തുകയ്ക്ക് തന്റെ ഹൃദ്രോഗത്തിന്റെ ചികിത്സ തുടരാമായിരുന്നു റോയിക്ക്. എന്നാല്‍ തന്റെ അസുഖത്തേക്കാള്‍ പണം നഷ്ടപ്പെട്ടയാളുടെ മുഖമാണ് റോയിയുടെ മനസ്സിലേക്ക് ആദ്യമെത്തിയത്.

ഈ മാസം മൂന്നിന് ആണ് റോയിക്ക് റോഡില്‍ നിന്നും 5.26 ലക്ഷത്തിന്റെ ബാഗ് കിട്ടിയത്. ഉടന്‍ തന്നെ മറിച്ചൊന്നും ചിന്തിക്കാതെ അടുത്തുള്ള കേബിള്‍ ടിവി ഓഫിസില്‍ ചെന്ന് വാര്‍ത്ത റോയ് പുറം ലോകത്തെ അറിയിച്ചു. ഏറെ താമസിക്കാതെ ഉടമ ഷാജി റോയിയെ തേടി എത്തുകയും പണം തിരികെ നല്‍കുകയും ചെയ്തു. ഒരു ചിട്ടി നടത്തുന്ന ഷാജി ജനങ്ങളുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത പണമായിരുന്നു ബാഗിലുണ്ടായിരുന്നത്. ഇതിന് മുമ്പ് ഹൃദയ ശസ്ത്രക്രിയ അത്യാവശ്യമായിരുന്ന സമയത്ത് റോയിക്ക് 50000 രൂപ കളഞ്ഞു കിട്ടിയിരുന്നു. അപ്പോഴും അത് പോലിസില്‍ തിരിച്ചേല്‍പ്പിച്ച് ഇദ്ദേഹം സത്യസന്ധത തെളിയിക്കികുയാണ് ചെയ്തത്. തുടര്‍ന്ന് റോയുടെ കഥ സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ ബിസിനസ്സ്മാന്‍ ഉജാല രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ ഓപ്പറേഷന്‍ നടത്തിയിരുന്നു.