Connect with us

Ongoing News

സന്തോഷ് ട്രോഫി: തെലങ്കാനക്കെതിരെ കേരളത്തിന് ജയം

Published

|

Last Updated

സന്തോഷ്ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തെലങ്കാനക്കെതിരെ കേരളത്തിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളം ജയിച്ചത്. കേരളത്തിന് വേണ്ടി പത്താം മിനുട്ടില്‍ കെ.ഫിറോസും 45ാം മിനുട്ടില്‍ സീസണുമാണ് ഗോള്‍ നേടിയത്. 13ന് കരുത്തരായ തമിഴ്‌നാടുമായാണ് കേരളത്തിന്റെ മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ മാത്രമേ ഫൈനല്‍ റൗണ്ടിലേക്ക് കേരളത്തിന് കടക്കാനാവൂ. തെലങ്കാന നേരത്തെ തമിഴാനാടിനോട് മൂന്ന് ഗോളിന് തോറ്റിരുന്നു.

Latest