ഓഹരി വിപണിയില്‍ വന്‍ ഇടിവ്; നിഫ്റ്റി 7000ന് താഴെ

Posted on: February 11, 2016 8:49 pm | Last updated: February 11, 2016 at 8:49 pm

share market loseമുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഉച്ചവരെ വില്‍പ്പന സമ്മര്‍ദത്തെ ഒരു പരിധിവരെ അതിജീവിച്ച വിപണി ഉച്ചക്ക് ശേഷം കൂപ്പുകുത്തുകയായിരുന്നു. സെന്‍സെക്‌സ് 801 പോയിന്റ് ഇടിഞ്ഞ് 22951ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 200ലധികം പോയിന്റ് കുറഞ്ഞ് 6976ല്‍ ക്ലോസ് ചെയ്തു. ബാങ്കിംഗ്, എയര്‍ലൈന്‍ സ്‌റ്റോക്കുകളിലാണ് വന്‍ ഇടിവുണ്ടായത്. ടാറ്റാ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, ഭെല്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് വലിയ നഷ്ടം നേരിട്ട ഓഹരികള്‍.