സൗജന്യ മെഡിക്കല്‍ ക്യാംപ് വെള്ളിയാഴ്ച

Posted on: February 11, 2016 7:29 pm | Last updated: February 11, 2016 at 7:29 pm
SHARE

medical campദോഹ: ആസ്റ്റര്‍റിന്റെയും വെല്‍കെയര്‍ ഗ്രൂപ്പിന്റെയും സഹകരണത്തോടെ മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് റയ്യാന്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ വെള്ളിയാഴ്ച നടക്കും.
ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍, കൊളസ്‌ട്രോള്‍ ടെസ്റ്റുകള്‍ക്കു പുറമേ ജനറല്‍, ചെവി, മൂക്ക്, വായ, ഗൈനക്കോളജി, ദന്തചികിത്സ രംഗത്തെ വിദഗ്ധരുടെ സാന്നിധ്യം ക്യാംപിലുണ്ടാകും. അവശ്യ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും. ആരോഗ്യബോധവത്കരണവും അനുബന്ധമായി നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ ഏഴിനു മുമ്പ് എത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here