ജ്വല്ലറികളില്‍ തിരക്ക് വര്‍ധിച്ചു

Posted on: February 11, 2016 7:26 pm | Last updated: February 11, 2016 at 7:26 pm
SHARE

goldദോഹ: വിവിധ പ്രമോഷനുകള്‍ ഏര്‍പ്പെടുത്തി ഉത്സവ കാലയളവില്‍ ജ്വല്ലറികളില്‍ ആഭരണ വില്‍പ്പന തകൃതി. പ്രമുഖ ജ്വല്ലറിയുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ 80 ശതമാനം സ്റ്റോക്കും വിറ്റതായി റിപ്പോര്‍ട്ടുണ്ട്.
ഉപഭോക്താക്കള്‍ കൂടുതല്‍ വരുന്നതിനാല്‍ വലിയ വില്‍പ്പനയാണ് ഉണ്ടായത്. പ്രമോഷന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം തന്നെ സ്റ്റോക്ക് തീര്‍ന്ന ഷോറൂമുകളുണ്ട്. വില്‍പ്പന തുടങ്ങുംമുമ്പ് ഉപഭോക്താക്കള്‍ വരി നില്‍ക്കുന്ന സംഭവം വരെയുണ്ടായതായി വില്‍പ്പനക്കാര്‍ പറയുന്നു. ഈ മാസത്തെ പ്രമോഷന്‍ വില്‍പ്പനയില്‍ 40 ശതമാനം മുതല്‍ 60 വരെ ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. സാധാരണ സമയത്തേക്കാള്‍ 50 ശതമാനം കുറവ് ആണ് പ്രമോഷന്‍ കാലയളവില്‍ വിലയില്‍ ഉണ്ടാകുക. ഫിലിപ്പീന്‍സ്, ടുണീഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും വാങ്ങുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിലക്കൂടുതല്‍ കാരണം വില്‍പ്പന കുറഞ്ഞ ജ്വല്ലറി മേഖലയില്‍ പുതിയ ഉണര്‍വിന് ഇത് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70 ശതമാനം അധിക വില്‍പ്പന ഈ വര്‍ഷമുണ്ടായിട്ടുണ്ട്. ഖത്വറില്‍ പ്രമുഖ വ്യാപാര ശൃംഖലയുടെ പ്രതിമാസ വില്‍പ്പന വളര്‍ച്ച 20 ശതമാനമാണ്. വിലസ്ഥിരത തുടര്‍ന്നാല്‍ വില്‍പ്പന കുറയില്ലെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here