Gulf
ഇക്‌വ ഖത്വര്‍ കായികദിനം ആചരിച്ചു
ഇക്‌വ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ചാമ്പ്യന്‍മാരായ
ചങ്കീസ് ടീം
ചങ്കീസ് ടീം
ദോഹ: ഏനാമാക്കല്‍ കെട്ടുങ്ങല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്വര്‍ കായികദിനം ആചരിച്ചു. ഇക്‌വ പ്രസിഡന്റ് കബീര്‍ പി എയുടെ നേതൃത്വത്തില്‍ നടന്ന യോഗ പരിശീലാനത്തോടെ തുടക്കം കുറിച്ചു. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കായിക മത്സരങ്ങള്‍ നടന്നു. ശേഷം നടന്ന ഇക്‌വ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ടീം ചങ്കീസ് ചാമ്പ്യന്‍മാരായി. ഭാരവാഹികളായ കബീര്‍ പി എ, സഫീര്‍ പി എസ്, സത്താര്‍ പി എ, മഷൂദ് ആര്‍ എസ്, മൊയ്തീന്‍ ആര്‍ എസ് പങ്കെടുത്തു.
---- facebook comment plugin here -----