Connect with us

Gulf

കളിക്കാര്‍ക്ക് ആവശ്യത്തിന് ടൂര്‍ണമെന്റുകളില്ലത്തതാണ് ഇന്ത്യയിലെ ഫുട്‌ബോളിന്റെ പരാജയം

Published

|

Last Updated

അബുദാബി : കളിക്കാര്‍ക്ക് ആവശ്യത്തിന് ടൂര്‍ണമെന്റുകളില്ലത്തതാണ് ഇന്ത്യയിലെ ഫുട്‌ബോളിന്റെ പരാജയമെന്ന് ഇന്ത്യന്‍ ദേശീയ താരങ്ങള്‍ വ്യക്തമാക്കി അബുദാബിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .കളിക്കാന്‍ അവസരമില്ല , പിന്നെങ്ങനെ കളിക്കാര്‍ വളര്‍ന്നുവരും” കേരള ഫുട്ബാളിന്റെ തളര്‍ച്ചക്കുള്ള കാരണം സംബന്ധിച്ച ചോദ്യത്തിന് മുന്‍താരങ്ങള്‍ക്കെല്ലാം ഈ മറുപടി ഇതായിരുന്നു . കേരള ഫുട്ബാള്‍ തളര്‍ച്ചയിലേക്കാണെന്ന് ഐക്യസ്വരത്തില്‍ ഇവര്‍ സമ്മതിക്കുന്നു .ഇന്ത്യന്‍ ഫുട്ബാളിന് മികച്ച സംഭാവനകള്‍ നല്‍കിയ കേരളത്തിന്റെ കാല്‍പന്തുകളിയുടെ പുനരുജ്ജീവനത്തിന് ഒരു വഴി മാത്രമേ ഉള്ളൂ ,ടൂര്‍ണമെന്റുകള്‍ വര്‍ധിപ്പിക്കലും പുതുതലമുറക്ക് കളിക്കാന്‍ അവസരം ഉണ്ടാക്കലുമാണ് , പ്രമുഖ ടൂര്‍ണമെന്റുകള്‍ നിലച്ചതോടെ ഒരു വര്‍ഷം മുഴുവന്‍ പരിശീലിക്കുന്നവര്‍ക്ക് ഏതാനും മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഒരു വര്‍ഷത്തില്‍ പത്ത് കളിയുണ്ടായിരുന്ന സ്ഥാനത്ത് .ഇപ്പോള്‍ ചില വര്‍ഷങ്ങളില്‍ ഒരു കളി പോലുമില്ല .കളിക്കാര്‍ക്ക് വളര്‍ന്നുവരാനോ കളിക്കാനോ അവസരങ്ങള്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ദേശീയ താരങ്ങള്‍ പരിതപിക്കുന്നു .ഐ.എസ്.എല്‍ തുടങ്ങുകയും നാഗ്ജി ഫുട്ബാള്‍ പുനരാരംഭിക്കുകയും ചെയ്‌തെങ്കിലും കേരളത്തിലെ കളിക്കാര്‍ക്ക് കാര്യമായി അവസരം ലഭിച്ചില്‌ളെന്ന് ജോപോള്‍ അഞ്ചേരി പറഞ്ഞു. രണ്ട് പതിറ്റാണ്ടിന് ശേഷം കോഴിക്കോട് നാഗ്ജി ഫുട്ബാള്‍ പുനരാരംഭിച്ചെങ്കിലും ഒരു കേരള ടീമിന് പോലും അവസരം ലഭിച്ചില്ല. ടൂര്‍ണമെന്റില്‍ രണ്ട് ടീമുകളെയെങ്കിലും പങ്കെടുപ്പിക്കേണ്ടിയിരുന്നുവെന്ന് ജോപോള്‍ അഞ്ചേരി പറഞ്ഞു. ഐ.എസ്.എല്ലില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സ് ടീം ഉണ്ടെങ്കിലും രണ്ടോ മൂന്ന് പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുന്നതെന്നും അഞ്ചേരി പറഞ്ഞു. കേരളത്തില്‍ നിന്ന് കളിക്കാര്‍ ഉയര്‍ന്നുവരണമെങ്കില്‍ കേരള ലീഗ് തന്നെ വേണം. വരാനിരിക്കുന്ന കേരള സൂപ്പര്‍ ലീഗില്‍ പ്രതീക്ഷയുണ്ടെന്നും അഞ്ചേരി പറഞ്ഞു. ടൂര്‍ണമെന്റുകള്‍ ഇല്ലാതായതാണ് കേരളത്തില്‍ ഫുട്ബാള്‍ കുറഞ്ഞുവരാന്‍ പ്രധാന കാരണം .കേരളത്തില്‍ ഫുട്ബാള്‍ വളര്‍ത്താന്‍ പ്രവാസികള്‍ കൂടുതല്‍ താല്‍പര്യമെടുക്കണമെന്നും ദേശീയ താരങ്ങള്‍ വ്യക്തമാക്കി . ആസിഫ് സഹീര്‍ ,കേരള ടീം ക്യാപ്റ്റനായിരുന്ന കുരികേശ് മാത്യു ,മുന്‍ കേരള താരമായ ഹബീബ് റഹ്മാന്‍, എന്നിവര് പങ്കെടുത്തു

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി