പേരോടിന്റെ ദ്വിദിന പ്രഭാഷണത്തിന് ഇന്ന് പേരാമ്പ്രയില്‍ തുടക്കമാകും

Posted on: February 11, 2016 4:50 pm | Last updated: February 11, 2016 at 6:57 pm
SHARE

പേരാമ്പ്ര : നടുവണ്ണൂര്‍, പേരാമ്പ്ര സോണുകളിലെ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ വാര്‍ഷിക ദ്വിദിന പ്രഭാഷണത്തിന് ഇന്ന് തുടക്കമാകും. പേരാമ്പ്ര മുളിയങ്ങല്‍ സിറാജുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം കാമ്പസില്‍ വൈകുന്നേരം 6.30ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അംഗം ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്ത് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍മജീദ് സഖാഫി അധ്യക്ഷതവഹിക്കും വിവിധ സുന്നിസംഘടനകളുടെ നേതാക്കളായ ഷാഫി സഖാഫി, നിസാര്‍ സഖാഫി പാലോളി മുഹമ്മദ് സഖാഫി, ബഷീര്‍ മദനി പുത്തന്‍പള്ളി യൂസുഫ് മുസ് ലിയാര്‍ കൂരാച്ചുണ്ട് എന്നിവര്‍ സംബന്ധിക്കും. സിറാജുല്‍ ഹുദാ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പേരോട് അബ്ദുറഹിമാന്‍ സഖാഫി നടത്തുന്ന ബുര്‍ദ്ദാ പ്രഭാഷണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി മുളിയങ്ങലില്‍ നടക്കുന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകസമിതി ഒരുക്കുന്നത്. സിറാജുല്‍ഹുദാ ക്യാമ്പസിനോട് ചേര്‍ന്ന് വാഹന പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ഇസ് മായില്‍ സഖാഫി തിരുവോട് ഉദ്ഘാടനം ചെയ്തു. എന്‍.കെ.അബ്ദുറഹിമാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ടി.മൊയ്തു കായക്കൊടി, നൂര്‍ മുഹമ്മദ്, ബഷീര്‍ മുസലിയാര്‍ പൂവ്വത്തുംചോല, നാസിര്‍ മാസ്റ്റര്‍ ചാലിക്കര എന്നിവര്‍ സംബന്ധിച്ചു.