അനുമതി ലഭിച്ചാലും സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്ന് സുഗതകുമാരി

Posted on: February 11, 2016 5:57 pm | Last updated: February 11, 2016 at 5:57 pm
SHARE

sugathakumariതിരുവനന്തപുരം: അനുമതി ലഭിച്ചാലും സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്ന് പ്രശസ്ത കവയത്രി സുഗതകുമാരി. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ തിരക്കിനിടയില്‍ അവരിലേക്ക് നീളുന്ന കാമത്തിന്റെ നഖങ്ങള്‍ ചെറുക്കാനാവില്ല എന്നാണ് സുഗതകുമാരി പറഞ്ഞത്. മാതൃഭൂമി പത്രത്തില്‍ എഴുതിയ ‘ശബരിമല: സ്ത്രീ പ്രശ്‌നമല്ല’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് സുഗതകുമാരി ഈ വിഷയത്തിലുള്ള തന്റെ കാഴ്ച്ചപ്പാട് മുന്നോട്ട് വെച്ചത്.

ഈ തിക്കിലും തിരക്കിലും സംഭവിക്കുന്നതും മനപ്പൂര്‍വ്വം സംഭവിപ്പിക്കുന്നതുമായ പീഡനങ്ങള്‍ നിങ്ങള്‍ എങ്ങനെ തടയും? എങ്ങനെ പരിഹരിക്കും? എത്രയായിരം പോലീസുകാര്‍ കൂടി വേണം സ്ത്രീകളെ ജനത്തിരക്കില്‍ നിന്നും രക്ഷിക്കാന്‍? സുഗതകുമാരി ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here