ഡല്‍ഹിയിലെ വിജയം പഞ്ചാബില്‍ ആവര്‍ത്തിക്കുമെന്ന് കെജരിവാള്‍

Posted on: February 11, 2016 5:31 pm | Last updated: February 12, 2016 at 9:45 am
SHARE

kejriwalന്യൂഡല്‍ഹി: പഞ്ചാബില്‍ ഡല്‍ഹി ആവര്‍ത്തിക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആം ആദ്മിക്ക് വളരെ പിന്നിലായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അകാലിദള്‍ മോശം അവസ്ഥയിലാണെന്നും കെജരിവാള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ 700ല്‍ 67 സീറ്റ് നേടി എഎപി സ്വപ്ന തുല്യമായ വിജയം നേടിയിരുന്നു. ഈ വിജയം ആവര്‍ത്തിക്കാന്‍ എഎപി പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി പ്രചാരണം തുടങ്ങി കഴിഞ്ഞു. എതിരാളികള്‍ ഉണര്‍ന്നു വരുമ്പോഴേക്കും മത്സരം അവസാനിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ എഎപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചോദ്യത്തിന്, കൃത്യമായ സമയത്ത് പേര് പ്രഖ്യാപിക്കുമെന്നായിരുന്നു കെജരിവാളിന്റെ മറുപടി. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്നും വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപി മത്സര രംഗത്തുണ്ടാവില്ലെന്നും കെജരിവാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here