കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

Posted on: February 11, 2016 1:52 pm | Last updated: February 11, 2016 at 1:52 pm
SHARE

KARAYI CHANDRASEKHARANകണ്ണൂര്‍: കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാവിലെ 11മണിയോടെ നഗരസഭാ ഓഫീസില്‍ നേരിട്ടെത്തിയാണ് കാരായി ചന്ദ്രശേഖരന്‍ രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ ദിവസം കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.

തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ഇരുവരും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. ജില്ലയില്‍ പ്രവേശിക്കുവാന്‍ വിലക്കുള്ളതിനാല്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് രാജിക്കത്ത് സമര്‍പ്പിക്കാന്‍ ചന്ദ്രശേഖരന്‍ എത്തിയതും. കോടതി വിധി മാനിച്ചുകൊണ്ടാണ് രാജിയെന്ന് ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here