Connect with us

International

നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 58 മരണം

Published

|

Last Updated

അബൂജ: നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 58 പേര്‍ മരിച്ചു. 78 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നൈജീരിയയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയിലെ ദിക്‌വയിലാണ് സംഭവം. അഭയാര്‍ഥി ക്യാമ്പിനു നേരെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.

രണ്ടു വനിതാ ചാവേറുകളാണ് അഭയാര്‍ഥി ക്യാമ്പില്‍ ആക്രമണം നടത്താനെത്തിയത്. ഇതില്‍ രണ്ടു പേരാണ് സ്വയം പൊട്ടിത്തെറിച്ചത്. മറ്റൊരു വനിതാ ചാവേര്‍ അഭയാര്‍ഥി ക്യാമ്പില്‍ എത്തിയെങ്കിലും തന്റെ മാതാപിതാക്കളും സഹോദരങ്ങളും അവിടെ ഉണ്‌ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസില്‍ കീഴടങ്ങുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തീവ്രവാദ സംഘടനയായ ബോക്കോ ഹറാമാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.