Connect with us

Ongoing News

സാഗ് : ഇന്ത്യക്ക് 117 സ്വര്‍ണം

Published

|

Last Updated

ഗുവാഹത്തി: സാഗ് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ വേട്ട സെഞ്ച്വറി പിന്നിട്ടു. 117 സ്വര്‍ണം ഉള്‍പ്പടെ 194 മെഡലുകളുമായി ഇന്ത്യ എതിരില്ലാതെ മുന്നേറുകയാണ്. 61 വെള്ളിയും 16 വെങ്കലവുമാണ് മറ്റ് മെഡലുകള്‍. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് 24 സ്വര്‍ണം മാത്രം. 46 വെള്ളിയും 63 വെങ്കലും ഉള്‍പ്പടെ 133 മെഡലുകളാണ് ലങ്കയുടെ എക്കൗണ്ടിലുള്ളത്. ഏഴ് സ്വര്‍ണമുള്‍പ്പടെ 59 മെഡലുകളുള്ള പാക്കിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്.
ഇന്നലെ വനിതകളുടെ ഷൂട്ടിംഗില്‍ പത്ത് മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ഇന്ത്യ മെഡല്‍ തൂത്തുവാരി. അപുര്‍വി ചന്ദേല സ്വര്‍ണവും പൂജ ഘാട്കര്‍ വെള്ളിയും എലിസബത്ത് സൂസന്‍ കോശി വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ ടേബിള്‍ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയുടെ പൂജ സഹസ്രാബ്‌ദെ-മണിക ബത്ര സഖ്യം ചാമ്പ്യന്‍മാരായി.
പുരുഷ വിഭാഗം ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-വിജയ് സുന്ദര്‍ പ്രസാദ് സഖ്യം സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.
പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്കാണ് സ്വര്‍ണം. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗായത്രി സ്വര്‍ണവും സജിത കെവി വെള്ളിയും നേടി.വനിതകളുടെ 5000 മീറ്ററില്‍ എല്‍ സൂര്യക്കാണ് സ്വര്‍ണം. വെള്ളി സ്വാതി ഗതാവെക്ക്. പുരുഷന്‍മാരുടെ ലോംഗ് ജമ്പില്‍ അങ്കിത് ശര്‍മ, പ്രേം കുമാര്‍ യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി.

Latest