Connect with us

Gulf

വൈദ്യുതി ഉപയോഗവും പ്ലാസ്റ്റിക് മാലിന്യവും കുറക്കാന്‍ നൂതന പദ്ധതി

Published

|

Last Updated

ദോഹ: പോളിഫിന്‍ ഉപയോഗിച്ച് നിര്‍മിച്ച ചൂടുള്ള ആവരണങ്ങള്‍ ഊര്‍ജ ഉപയോഗവും കാര്‍ബണ്‍ പുറന്തള്ളലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവും കുറക്കുമെന്ന് ഖത്വര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് (ക്യു യു-കാം) പ്രൊജക്ട്.
വേനല്‍ക്കാലങ്ങളില്‍ 45 ഡിഗ്രി വരെ ഉയര്‍ന്നതും ശൈത്യകാലങ്ങളില്‍ അഞ്ച് ഡിഗ്രിയേക്കാള്‍ താഴന്നതുമായ താപനിലയുള്ള പ്രദേശമായതിനാല്‍ എ സികളുടെ ഉപയോഗം വളരെ കൂടുതലായിരിക്കും. മൊത്തം ഊര്‍ജത്തിന്റെ 40 ശതമാനവും കെട്ടിടങ്ങള്‍ക്ക് ചെലവാകുമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. റീസൈക്കിള്‍ ചെയ്ത പൊളിത്തിലിനും മെഴുകും അടിസ്ഥാനമാക്കി വികസിപ്പിച്ച ചൂടുള്ള പ്ലാസ്റ്റിക് ആവരണം കെട്ടിടങ്ങളുടെ ചൂടും തണുപ്പും വര്‍ധിപ്പിക്കുകയും ഇത് ഊര്‍ജ ഉപയോഗം കുറക്കുകയും ചെയ്യും. ലോകത്തെ മുന്‍നിരയിലുള്ള പ്ലാസ്റ്റിക് നിര്‍മാതാക്കളായ ഖത്വറില്‍ സാന്ദ്രത കുറഞ്ഞ പോളിത്തിലിന്‍ സുലഭമാണ്. രാജ്യത്തെ മൊത്തം മാലിന്യത്തില്‍ 14 ശതമാനം പ്ലാസ്റ്റിക്കുമാണ്. ഈ പ്ലാസ്റ്റിക് മാലിന്യവും പദ്ധതിക്ക് ഉപയോഗിക്കാം. ബയോക്ലൈമാറ്റിക് കെട്ടിടങ്ങളിലെ ഊര്‍ജാവശ്യങ്ങളുടെ പ്രധാന സ്രോതസ്സ് സൗരോര്‍ജമാണ്. പോളിത്തിലിന്‍, പാരാഫിന്‍ വാക്‌സ്, ഗ്രാഫൈറ്റ്, പ്രത്യേക പി സി എം ഫോം എന്നിവ ഉപയോഗിച്ചാണ് പ്രത്യേക ഷീറ്റുകള്‍ നിര്‍മിക്കുന്നത്.
ഖത്വര്‍ പെട്രോകെമിക്കല്‍ കമ്പനി പോളിമര്‍ ചെയര്‍ പ്രൊഫ ഇഗോര്‍ കൃപ, കാം ഡയറക്ടര്‍ പ്രൊഫ. മറിയം അല്‍ മഅദീദ്, ഗവേഷകന്‍ ഡോ. പാട്രിക് സൊബോള്‍ക്യാക്ക്, മാസ്റ്റര്‍ വിദ്യാര്‍ഥി ഹനീം അബ്ദുര്‍റസാഖ്, ഖാപ്‌കോ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് മേധാവി ഡോ. മബ്‌റൂക് യുദേര്‍നി എന്നിവരാണ് ഗവേഷക സംഘത്തിലുള്ളത്.

Latest