ഖത്വര്‍ സ്വദേശികളില്‍ 41 ശതമാനവും സ്വന്തമായി ബിസിനസുള്ളവര്‍

Posted on: February 10, 2016 7:55 pm | Last updated: February 10, 2016 at 7:55 pm
SHARE

qatar jobദോഹ: രാജ്യത്തെ 41 ശതമാനം സ്വദേശികളും സ്വന്തം ബിസിനസ് സംരംഭം ഉള്ളവരെന്ന് പഠനം. ഗള്‍ഫില്‍ പൗരന്‍മാരുടെ സ്വയം സംരംഭത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യവും ഖത്വറാണ്. ഓക്‌സ്‌ഫോര്‍ഡ് സ്ട്രാറ്റജിക് കണ്‍സല്‍ട്ടിംഗ് പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് വിവരം.
സഊദി അറേബ്യയില്‍ 37 ശതമാനം പേര്‍ സ്വയം സംരംഭകരാണ്. ഒമാനില്‍ 34 ശതമാനം പേരും സ്വന്തം ബിസിനസ് നടത്തുന്നു. എന്നാല്‍ യു എ ഇ പൗരന്‍മാരില്‍ 11 ശതമാനം പേര്‍ക്കു മാത്രമാണ് സ്വയം സംരംഭമുള്ളത്. കേവലം സംരംഭം എന്നതിനപ്പുറം ആശയപരമായ പങ്കാളിത്തമുള്ള ബിസിനസ് സംരംഭം സംബന്ധിച്ചാണ് പഠനം നടത്തിയത്. ഖത്വര്‍ സ്വദേശികള്‍ക്ക് പ്രധാനമായും ജോലി നല്‍കുന്ന മേഖല മിലിറ്ററിയാണ്. ജോലി സംബന്ധിച്ചുള്ള ആശയത്തില്‍ 46 ശതമാനം ഖത്വരികളും മിലിറ്ററിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നു.
സ്വയം ബിസിനസ് സംരംഭങ്ങളിലെ പങ്കാളിത്തം സര്‍ക്കാര്‍ ജോലിയില്‍ പ്രതീക്ഷ പുലര്‍ത്താതെ സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള താത്പര്യം ഖത്വര്‍ പൗരന്‍മാര്‍ പുലര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ട് അറിയിക്കുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ് പറയുന്നു. സ്വകാര്യ മേഖലയില്‍ സ്വയം സംരംഭങ്ങളില്‍ ഗുണപരമായ മുന്നേറ്റത്തിനു വേണ്ടിയുള്ള നടപടികള്‍ രാജ്യത്തു നടന്നു വരുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തുന്നു. സ്വയം സംരംഭങ്ങള്‍ സ്വന്തമായി ധന സമ്പാദനത്തിന് ഖത്വര്‍ പൗരന്‍മാരെ പ്രാപ്തരാക്കുന്നു. സ്വയം സംരംഭകരായ 58 ശതമാനം ഖത്വരികളുടെയും പ്രചോദനം പണം തന്നെയാണ്. 57 ശതമാനം പേര്‍ രാജ്യത്തെയും ജനങ്ങളെയും സഹായിക്കുക കൂടി ലക്ഷ്യം വെച്ചും സംരംഭങ്ങള്‍ നടത്തുന്നു. സ്വയം സംരംഭം നടത്തുന്നതിലെ സന്തോഷവും സ്വന്തം പങ്കാളിത്തത്തിലെ സംതൃംപ്തിയും പൗരന്‍മാരെ സ്വാധീനിക്കുന്നു. ഖത്വറിലെ സ്വയം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇനിയും പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് റിപ്പോട്ട് ശിപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വയം സംരംഭം ആരംഭിക്കുന്നതിന് പിന്തുണ നല്‍കണമെന്നാണ് നിര്‍ദേശം. സംരംഭങ്ങളില്‍ ആറു ശതമാനം മാത്രമാണ് തൊഴില്‍ വളര്‍ച്ചയില്‍ വലിയ സംഭാവനയര്‍പ്പിക്കുന്നുള്ളൂ. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് സര്‍ക്കാറിനെ പിന്തുണക്കുന്ന പ്രവര്‍ത്തനം കൂടിയായതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 27 ശതമാനം ഖത്വരികളും തങ്ങളുടെ ഒടുവിലെ പരിഗണന മാത്രമാണ് സര്‍ക്കാര്‍, പൊതുമേഖലാ വ്യവസായ മേഖലക്കു നല്‍കുന്നുള്ളൂ. അതേസമയം, പൊതുമേഖലക്കു ചെയ്യാന്‍ കഴിയുന്ന സേവനങ്ങളില്‍ അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here