മകളുടെ സഹപാഠിയുടെ മരണം: അധ്യാപിക അറസ്റ്റില്‍

Posted on: February 10, 2016 6:27 pm | Last updated: February 10, 2016 at 7:07 pm
SHARE

policeറാഞ്ചി: മകളുടെ സഹപാഠിയെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ റാഞ്ചിയില്‍ അധ്യാപകയെ അറസ്റ്റ് ചെയ്തു. സഫയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹിന്ദി അധ്യാപിക നാസിയ ഖാത്തൂണ്‍ ആണ് അറസ്റ്റിലായത്. സഫയര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ വിനയ് മഹാതോ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നസിയും ഭര്‍ത്താവും രണ്ടു മക്കളുമൊത്തു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപമാണു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്‌ടെത്തിയത്.

അധ്യാപികയോടൊപ്പം ഭര്‍ത്താവിനെയും രണ്ടു മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണു അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനു വിനയ് അധ്യാപികയുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെന്നും കുറച്ചുസമയത്തിന് ശേഷം മുറിവേറ്റനിലയില്‍ കുട്ടി ക്വാര്‍ട്ടേഴ്‌സിന് പുറത്ത് കിടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പിന്നീട് പുലര്‍ച്ചെ ഒന്നരയ്ക്ക് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ അധ്യാപകരുടെ ഹോസ്റ്റലിനു സമീപം കണ്ടെത്തിയെന്നും നാസിയയുടെ മകളുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് മേധാവി കുല്‍ദീപ് ദ്വിവേദി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here