യമഹ എംടി 09, വില 10.20 ലക്ഷം രൂപ

Posted on: February 10, 2016 7:18 pm | Last updated: February 10, 2016 at 7:18 pm

YAMAHA MT09സ്‌പോര്‍ട്‌സ് ബൈക്ക് വിപണിയില്‍ പുതിയ തരംഗം സൃഷ്ടിച്ച് യമഹയുടെ പുതിയ സ്‌പോര്‍ട്‌സ് ബൈക്ക് എംടി 09 ഇന്ത്യയിലെത്തി. ബോളിവുഡ് താരം ജോണ്‍ എബ്രഹാമാണ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുതിയ മോഡല്‍ പുറത്തിറക്കിയത്. ഇറക്കുമതി ചെയ്ത് വിപണിയിലെത്തുന്ന ബൈക്കിന് 10.20 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ എക്‌സ്‌ഷോറൂം വില.

എംടി 09 ന്റെ 847 സിസി, മൂന്ന് സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക്, ഫ്യുവല്‍ ഇന്‍ജക്ടഡ് എന്‍ജിന് 114 ബിഎച്ച്പിയാണ് കരുത്ത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുള്ള ബൈക്കിന് മൈലേജ് 19 കിമീ / ലീറ്റര്‍ അലുമിനിയം നിര്‍മിത ഫ്രെയിമുളള ബൈക്കിന്റെ മുന്‍ ചക്രത്തിന് തലതിരിഞ്ഞ ഫോര്‍ക്കുകളും പിന്‍ചക്രത്തിന് മോണോഷോക്കുമാണ്. ആന്റിലോക് ബ്രേക്കിംഗ് സിസ്റ്റമുണ്ട്. എതിരാളികളെ അപേക്ഷിച്ച് ഒന്നര ലക്ഷം രൂപയോളം വിലക്കൂടുതലുണ്ട് എംടി 09ന്.