ദുബൈയില്‍ രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനം ഏപ്രില്‍ 11 മുതല്‍

Posted on: February 10, 2016 5:41 pm | Last updated: February 10, 2016 at 5:48 pm
SHARE
real estate
ദുബൈ രാജ്യാന്തര പ്രോപ്പര്‍ട്ടി ഷോ അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: 12-ാമത് രാജ്യാന്തര പ്രോപ്പര്‍ട്ടി ഷോ ഏപ്രില്‍ 11 മുതല്‍ 13 വരെ ദുബൈ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമാണിത്. ദുബൈ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം. 100 രാജ്യങ്ങളില്‍ നിന്ന് കെട്ടിട നിര്‍മാതാക്കളും കണ്‍സള്‍ട്ടന്റുമാരും നിക്ഷേപകരും മറ്റും പങ്കെടുക്കും.

കഴിഞ്ഞ 10 വര്‍ഷങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകളെ പ്രദര്‍ശനം ആകര്‍ഷിച്ചിട്ടുണ്ട്. ഇതിനകംതന്നെ പ്രദര്‍ശന കേന്ദ്രത്തിലെ 70 ശതമാനം പവലിയനുകളും ബുക്ക് ചെയ്തു കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖല മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. 12 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നിരവധി രാജ്യാന്തര നിര്‍മാതാക്കള്‍ ദുബൈയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് ആന്റ് എക്‌സിബിഷന്‍ പ്രസിഡന്റ് ദാവൂദ് അല്‍ ഷിസാവി, ലാന്റ് ചേര്‍ളിംഗ് മാനേജിംഗ് പാര്‍ട്ണര്‍ അബ്ദുല്ല അസദ് ബത്രോയി, ഐ പി എസ് പ്രോജക്ട് ഡയറക്ടര്‍ കംറാന്‍ മഹ്‌ദേവ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here