Connect with us

Kerala

ശബരിമലയില്‍ സ്ത്രികളെ പ്രവേശിപ്പിക്കണം: ശശിതരൂര്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശശിതരൂര്‍ എം പി. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും, കാലങ്ങള്‍ എടുത്താണേലും ഈ അനാചാരങ്ങളൊക്കെ മാറുമെന്നും, ജാതിമത ലിംഗ വിവേചനങ്ങളൊന്നും പാടില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും കൈക്കൊണ്ടത്.
പാര്‍ട്ടി പാരമ്പര്യ വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ വിശ്വാസങ്ങള്‍ക്ക് പരിണാമമുണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യാചാരങ്ങളില്‍ അലംഘനീയമായി ഒന്നുമില്ലെന്നും 1930വരെ ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ലന്നും തരൂര്‍ പറഞ്ഞു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന സത്യവാങ്മൂലം റദ്ദാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കിയതും

Latest