കെ മുരളീധരനെ കിങ്ങിണികുട്ടനെന്ന് വിശേഷിപ്പിച്ച് വിഎസ്

Posted on: February 10, 2016 4:39 pm | Last updated: February 10, 2016 at 4:39 pm
SHARE

vsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയെ വിമര്‍ശിച്ച കെ.മുരളീധരന്‍ എംഎല്‍എയെ കിങ്ങിണിക്കുട്ടനെന്ന് എന്ന് വിശേഷിപ്പിച്ച് വി.എസ്.അച്യുതാനന്ദന്‍. നിയമസഭ പിരിഞ്ഞ ശേഷം മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുരളീധരനെ വി.എസ് പരിഹസിച്ചത്.

ക്ലിഫ് ഹൗസിലെ പ്രാര്‍ഥനയില്‍ വരെ സരിത പങ്കെടുത്തുവെന്ന് പറഞ്ഞത് താനല്ല. സരിത സോളാര്‍ കമ്മീഷനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയ കാര്യം താന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. ഇതു മനസിലാക്കാതെ ‘കിങ്ങിണിക്കുട്ടന്‍’ നിയമസഭയില്‍ എന്തൊക്കയോ പ്രസംഗിക്കുന്നത് കേട്ടു. സഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഒഴിവാക്കാനാണ് മുരളീധരന്‍ ദീര്‍ഘനേരം പ്രസംഗിച്ചതെന്നും വി.എസ് ആരോപിച്ചു.
എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊന്നിന്‍കുടമാണെന്നും ഒരേ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കും, കെ.ബാബുവിനും രണ്ടു നീതിയാണ് ലഭിച്ചതെന്നും വിഎസ് പറഞ്ഞു.

കെ.എം മാണിക്ക് രാജി വെക്കേണ്ടി വന്നപ്പോള്‍ കെ.ബാബുവിനെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയായിരുന്നു. കെ.ബാബുവിന്റെ രാജി പോക്കറ്റില്‍ ഇട്ടുകൊണ്ട് നടക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും, അവര്‍ക്ക് ഒറ്റ കരളാണെന്നും അതുകൊണ്ടാണ് ബാബുവിനെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നതെന്നും വിഎസ് പറഞ്ഞു.
സിപിഐ നിയമസഭകക്ഷി നോതാവ് സി.ദിവാകരന്‍, വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ എന്നിവരും വി.എസിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here