സിബിഐ എന്നാല്‍ അസംബന്ധങ്ങളുടെ ഘോഷയാത്ര: പിണറായി

Posted on: February 10, 2016 4:09 pm | Last updated: February 10, 2016 at 7:57 pm
SHARE

PINARAYI_VIJAYAN_10561fകോട്ടയം: സിബിഐ എന്നാല്‍ അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന അന്വേഷണ ഏജന്‍സി എന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. കതിരൂര്‍ കേസില്‍ സിപിഎം നേതാവ് പി ജയരാജനെതിരായ സിബിഐ നിലപാടിനെ തുടര്‍ന്നാണ് പിണറായി സിബിഐയെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തിയത്.

ഇതേ സി.ബി.ഐയാണ് സി.പി.എം തലശേരിയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ട് കൊടുത്തത്. ഇപ്പോള്‍ അവര്‍ ബി.ജെ.പിയുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. നേരത്തെ കോണ്‍ഗ്രസിന്റെ താല്‍പര്യമായിരുന്നു സംരക്ഷിച്ചിരുന്നത്.

നേതാക്കളെ ജയിലിലിട്ട് സിപിഎമ്മിനെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പിണറായി ബിജെപിആര്‍എസ്എസ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിതിന് പിന്നില്‍. നീതി ലഭിക്കാനുളള അവകാശം എല്ലാ പൗരന്മാര്‍ക്കുമുണ്ട്. ഇതിനായാണ് പി ജയരാജനും ശ്രമിക്കുന്നതെന്നും പിണറായി ചെങ്ങന്നൂരില് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here