Connect with us

Sports

നാഗ്ജിയില്‍ വാട്ട്‌ഫോഡിന്റെ തിരിച്ചുവരവ്‌

Published

|

Last Updated

കോഴിക്കോട്: നാഗ്ജി ടൂര്‍ണമെന്റിലെ രണ്ടാം ഘട്ട ഗ്രൂപ്പ് മത്സരത്തില്‍ റുമാനിയക്ക് മേല്‍ ഇംഗ്ലീഷ് പടയോട്ടം. റുമാനിയന്‍ ക്ലബ്ബായ റാപ്പിഡ് ബുക്കറസ്റ്റിയെയാണ് ഇംഗ്ലീഷ് ടീമായ വാറ്റ്‌ഫോര്‍ഡ് എഫ് സി മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടത്.വശ്യ മനോഹരമായ ഷോട്ട് പാസ്സുകളിലൂടെ ഓരോ നീക്കത്തിലും മികച്ച ഗെയിം പുറത്തെടുത്ത ഇരു ടീമുകളും കാണികള്‍ക്ക് ആവോളം ഹരം പകര്‍ന്നുകൊണ്ടിരുന്നു.പരസ്പര അക്രമണത്തിലൂടെ മുന്നേറിയ ഇരുടീമുകളും പ്രതിരോധത്തിന് കൂടുതല്‍ പരിഗണന നല്‍കിയാണ് എതിര്‍ഗോള്‍മുഖങ്ങളിലേക്ക് ഇരച്ചുകയറിയത്.23ാം മിനിറ്റില്‍ അലക്‌സ് ജാക്കുബിയക്കും 57ാം മിനിറ്റില്‍ ബര്‍ണാഡ് മെന്‍ഷയുമാണ് ഇംഗ്ലിഷ് ടീമിനു വേണ്ടി ഗോള്‍് നേടിയത്. കോര്‍ണറിലൂടെ ലഭിച്ച പന്ത് കൃത്യമായി ഫിനിഷ് ചെയ്താണ് ഇംഗ്ലണ്ട് പട രണ്ട് ഗോളും സ്‌കോര്‍ ചെയ്തത്. വിജയത്തോടെ ഇംഗ്ലീഷ് പടയുടെ മാച്ചിലെ ഉജ്വല തിരിച്ചു വരവ് കൂടിയായിരുന്നു ഇന്നലെ.
കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ പരസ്പര അക്രമണ പ്രത്യാക്രമണത്തിലൂടെ ഇരു ടീമുകളും മുന്നേറി.എന്നാല്‍ ബോള്‍പൊസിഷനില്‍ മുന്നില്‍ നിന്ന റുമാനിയ ഇടക്കിടക്ക് ഇംഗ്ലീഷിന്റെ ഡിഫണ്ടേര്‍സിനെ പരീക്ഷിച്ച് കൊണ്ടേയിരുന്നു.
14ാം മിനിറ്റില്‍ മാര്‍ട്ടിന്‍ മഡാലിന്റെ ഉഗ്രന്‍ ബാക്ക്ഹീല്‍ പാസ്സ് ബോക്‌സിനടുത്തുവെച്ച് ഫോട്ടാ നിക്കൂസര്‍ പോസ്റ്റിലേക്ക് ചിപ്പ് ചെയ്തപ്പേള്‍ ഓടിയെത്തിയ ഇംഗ്ലീഷ് ഡിഫണ്ടര്‍ പന്ത് ക്ലിയര്‍ ചെയ്തു.17ാം മിനിറ്റില്‍ പോസ്റ്റിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ റുമാനിയന്‍ താരങ്ങളുടെ ഗോളെന്നുറപ്പിച്ച മൂന്ന് കനത്ത ഷോട്ടുകള്‍ മികച്ച ഫോമിലുള്ള ഇംഗ്ലീഷ് ഗോളി ലൂക്കേ സിംസണ്‍ തകര്‍ക്കന്‍ മുഴുനീള ഡൈവിംഗുകളിലൂടെ പുറത്തേക്ക് മറിച്ചിട്ടു.റുമേനിയയുടെ ഗെയിം പ്ലാന്‍ ക്ഷമയോടെ മനസ്സിലാക്കിയ ഇംഗ്ലണ്ട് പട പതിയെ അക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ തുടങ്ങി.തുടര്‍ന്ന് റുമേനിയന്‍ ഗോള്‍മുഖം വിറപ്പിച്ച് തുടങ്ങിയ ഇംഗ്ലണ്ട്്് 23ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് ആദ്യ ഗോള്‍ നേടിയത്. കിക്കെടുത്ത ജോര്‍ജ്ജ് ബയേസില്‍ നിന്ന് പന്ത് ബര്‍ണാഡ്് മെന്‍ഷെയുടെ നേരെ,ഉയര്‍ന്നു ചാടിയ ബര്‍ണാഡിന്റെ തകര്‍പ്പന്‍ ഹെഡര്‍ റാപിഡ് ബകറസ്റ്റിയുടെ ഗോളി ബൊട്ടാസ് പോള്‍ പണിപ്പെട്ട് തട്ടിയകറ്റി. ബോക്‌സിനകത്ത് തന്നെ വീണ പന്ത് ബകറസ്റ്റി താരം റോബെസ്‌റ്റേ കൊളോമറിന്റെ ദേഹത്ത് തട്ടി അലക്‌സ് ജാക്കുബിയക്കിന്റെ കാലുകളിലേക്ക്. ഒട്ടും അമാന്തിക്കാതെ ഒരൊറ്റ തള്ളലിലൂടെ പന്തിനെ ജാക്കുബിയക്ക് വലക്കുള്ളിലാക്കി .സ്‌കോര്‍1-0.ഗോള്‍ വഴങ്ങിയതോടെ പ്രതാക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയ റുമാനിയയുടെ 42,47 മിനിറ്റുകളിലെ അപകടകരമാം നീക്കങ്ങള്‍ ഇംഗ്ലീഷ് ഗോളിയുടെ മികച്ച സേവിംഗിലൂടെ രക്ഷപ്പെടുത്തി. എന്നാല്‍ ഇടതു വിങ്ങിലൂടെ ബെര്‍ണാഡ് മെന്‍ഷയും വലതു വിങ്ങലൂടെ ജോര്‍ജ് ബയേസും റുമാനിയയെ വിറപ്പിച്ച് കൊണ്ടിരുന്നു.
രണ്ടാം പകുതിയില്‍ റുമാനിയ താരങ്ങള്‍ സമനില ഗോളിനായി കിണഞ്ഞ് ശ്രമിച്ചതോടെ ഇംഗ്ലീഷ്് ഗോള്‍ മുഖം നിരന്തരം അക്രമിക്കപ്പെട്ടു.എന്നാല്‍ വീണ്ടും റുമാനിയയെ ഞെട്ടിച്ചുകൊണ്ട് 56ാം മിനിറ്റില്‍ ഇംഗ്ലീഷ് പടയുടെ അടുത്തഗോളും പിറന്നു.പതിവുപോലെ ജോര്‍ജ് ബയാസെടുത്ത കോര്‍ണ്ണര്‍ കിക്കിലൂടെ ഉയര്‍ന്ന് പൊങ്ങിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ബെര്‍ണാഡ് മെന്‍ഷ കണക്ട് ചെയ്തു. മുന്നിലുണ്ടായിരുന്ന പ്രതിരോധ നിരക്കാരനെ മറികടന്ന് മെന്‍ഷ പന്ത് റുമാനിയന്‍ഗോളി ബൊട്ടസ് പോളിനെ കാഴ്ചക്കാരനാക്കിപോസ്റ്റിലേക്ക് മറിച്ചിട്ടു.സ്‌കോര്‍ 2-0.
ഇതിനിടെ നേരത്തേ ആദ്യ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ട റുമേനിയന്‍ താരം മാര്‍ട്ടിന്‍ റസ്ലിന്‍ 69ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം ഷോണ്‍ മുറെയെ ഫൗള്‍ ചെയ്തതിന് മാച്ചിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെ ഗ്രൗണ്ട് വിടേണ്ടി വന്നു്്.ഇതിനിടെ കളി പരുക്കന്‍ അടവുകളിലേക്ക് നീങ്ങിയതോടെ റഫറി സി ആര്‍ ശ്രീകൃഷ്ണയ്ക്ക് പല തവണ താരങ്ങള്‍ മുന്നറിയിപ്പ് നല്‍കേണ്ടി വന്നു.

---- facebook comment plugin here -----

Latest