Connect with us

Wayanad

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോ. വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍

Published

|

Last Updated

കല്‍പ്പറ്റ: “ഐക്യം, ക്ഷമത, സമരോത്സുകത” എന്ന മുദ്രാവാക്യമുയര്‍ത്തി കേരളാ ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷ(കെ.ജി.ഒ.എ)ന്റെ ജൂണ്‍ 10 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള വയനാട് ജില്ലാ സമ്മേളനം ഏപ്രില്‍ അവസാനവാരം കല്‍പ്പറ്റയില്‍ നടക്കും. ഇതിന് മുന്നോടിയായി നാളെ ബത്തേരി മില്‍ക്ക് സൊസൈറ്റി ഹാളിലും 16ന് മാനന്തവാടി ഓഫിസേഴ്‌സ് ക്ലബ് ഹാളിലും 18ന് കല്‍പ്പറ്റ എം.ജി.ടി ഹാളിലും ഏരിയാ സമ്മേളനങ്ങള്‍ നടക്കും. ഇതോടനുബന്ധിച്ച് ബത്തേരി സ്വതന്ത്ര മൈതാനിയിലും മാനന്തവാടി ഗാന്ധി പാര്‍ക്കിലും പൊതു സമ്മേളനങ്ങളും സംഘടിപ്പിക്കും.
സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഏപ്രില്‍ മൂന്നിന് സംസ്ഥാന വ്യാപകമായി എന്‍ജിനിയറിങ്-മെഡിക്കല്‍-നിയമ പ്രവേശന പരീക്ഷ നടക്കും. ജില്ലയില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് സെന്റര്‍. ഇതിനായി ഈമാസം 15ന് ശേഷം കെ.ജി.ഒ.എ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. കൂടാതെ ഓറിയന്റേഷന്‍ ക്ലാസുകള്‍, സെമിനാര്‍, മുന്‍കാല നേതാക്കളുടെ സംഗമം, കലാസാഹിത്യ കായിക മത്സരങ്ങള്‍ എന്നിവ നടക്കും. മാര്‍ച്ച് രïിന് കല്‍പ്പറ്റയിലാണ് സെമിനാര്‍. വാര്‍ത്താസമ്മേളനത്തില്‍ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.കെ രാജന്‍, ജില്ലാ പ്രസിഡന്റ് എന്‍.കെ രാജന്‍, ഇ.കെ ബിജുജന്‍ എന്നിവര്‍ പങ്കെടുത്തു.