പദ്ധതികള്‍ ആവിഷ്‌കരിക്കും

Posted on: February 10, 2016 11:16 am | Last updated: February 10, 2016 at 11:16 am
SHARE

വടകര: യുവാക്കളെ മുന്‍നിരയില്‍ നിര്‍ത്തി നല്ലൊരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ റോട്ടറി ഇന്റര്‍ നാഷണല്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്റ്റ് 3202 ഗവര്‍ണര്‍ ഡോ.ജോര്‍ജ് സുന്ദര്‍രാജ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വടകരയിലും പരിസര പ്രദേശങ്ങളിലും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വടകര അപ്പ് ടൗണ്‍ റോട്ടറി ക്ലബ് തയ്യാറാകുകയാണ്.
സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘തണല്‍’എടച്ചേരിക്ക് ധന സഹായവും പുതിയാപ്പ് ഗവ. സംസ്‌കൃതം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വടകര ബി ഇ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വിവിധ പദ്ധതികളും നടപ്പാക്കിയതായും ഗവര്‍ണര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസീലാ സുന്ദര്‍രാജ്, വടകര അപ്പ്‌ടൌണ്‍ റോട്ടറി പ്രസിഡന്റ് ഡോ.എന്‍ മോഹനന്‍, സെക്രട്ടറി, പി സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here